video
play-sharp-fill

മീൻപിടിക്കാൻ വച്ച വലയിൽ കുടുങ്ങിയത് മൂർഖൻ: കുമരകം അമ്മങ്കരിയിലാണ് സംഭവം: വിഡിയോ കാണാം.

മീൻപിടിക്കാൻ വച്ച വലയിൽ കുടുങ്ങിയത് മൂർഖൻ: കുമരകം അമ്മങ്കരിയിലാണ് സംഭവം: വിഡിയോ കാണാം.

Spread the love

കുമരകം: മത്സ്യബന്ധന വലയിൽ മൂർഖൻ കുടുങ്ങി. അമ്മങ്കരിയിൽ ബിനുവിന്റെ വീടിനു സമീപത്തെ തോടിനരികിൽ രണ്ടു ദിവസം മുമ്പ് വെച്ചിരുന്ന മീൻ പിടിക്കാൻ ഉപയോഗിക്കുന്ന

വലക്കുള്ളിലാണ് ആറടി നീളമുള്ള മൂർഖൻ അകപ്പെട്ടത്. സമീപവാസിയും മത്സ്യ തൊഴിലാളിയുമായ റ്റി.ഡി.ബൈജുവിന്റെ വലയിലായിരുന്നു മൂർഖൻ കുരുങ്ങിയത്. ഇന്ന്

പുലർച്ചെ ആറു മണിയോടെ മീൻ പിടിക്കാൻ കായലിലേക്ക് പോകാൻ വലയെടുക്കാനെത്തിയ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈജു ചീറ്റുന്ന ശബ്ദം കേട്ടു നോക്കിയപ്പോഴാണ് വലയ്ക്കുള്ളിൽ നിന്നും രക്ഷപെടാൻ

പരിശ്രമിക്കുന്ന മൂർഖനെ കണ്ടത്. വിവരം സർപ്പാ ടീം അംഗത്തെ അറിയിച്ചതിനെ തുടർന്ന്

മൂർഖനെ വലയിൽ നിന്നും രക്ഷപെടുത്തി കൊണ്ടുപോയി.