video
play-sharp-fill

കള്ളവോട്ട് പരാതിപ്പെട്ട സ്ത്രീയുടെയും, കോൺഗ്രസ് ബൂത്ത് ഏജന്റിന്റെയും വീടിന് നേരേ ബോംബേറ്; കാസർകോട് അക്രമത്തിലേയ്ക്ക്

കള്ളവോട്ട് പരാതിപ്പെട്ട സ്ത്രീയുടെയും, കോൺഗ്രസ് ബൂത്ത് ഏജന്റിന്റെയും വീടിന് നേരേ ബോംബേറ്; കാസർകോട് അക്രമത്തിലേയ്ക്ക്

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: കള്ളവോട്ടിനെ തുടർന്ന് വോട്ട് ചെയ്യാനാവാതെ പോയതോടെ യുവതിയുടെ വീടിന് നേരെ അർധരാത്രി ബോംബേറ്. റീപോളിംഗിൽ വോട്ട് ചെയ്യുന്നതിനിടെ കാസർകോട് മണ്ഡലത്തിലെ സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താനോട് ബൂത്തിനുള്ളിൽ വച്ച് സംസാരിച്ച യുവതിയുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. പിലാത്തറ ബൂത്തിൽ വോട്ടിംഗിനായി എത്തിയപ്പോൾ മറ്റാരോ തന്റെ വോട്ട് ചെയ്തതായി കണ്ടതിനെ തുടർന്ന് വോട്ട് ചെയ്യാതെ മടങ്ങേണ്ടി വന്ന കെ.ജെ ഷാലറ്റിന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. ഇന്നലെ നടന്ന റീപോളിംഗിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് ഷാലറ്റിന്റെ വീടിനു നേരെ ബോംബേറുണ്ടായത്.
ഇതേ ബൂത്തിലെ കോൺഗ്രസ് നേതാവിന്റെ വീടിനു നേരെയും ബോംബേറ് ഉണ്ടായിട്ടുണ്ട്. കോൺഗ്രസിന്റെ ബൂത്ത് ഏജന്റ് പത്മനാഭന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇതിനു പിന്നാലെ പല സ്ഥലങ്ങളിലും ആക്രമണങ്ങളുണ്ടായിട്ടുണ്ട്.