
മുസ്ലിം പള്ളികൾ കേന്ദ്രികരിച്ചുള്ള കവർച്ച:സിസിടിവി ദൃശ്യങ്ങൾ പുറത്ത്
പാലക്കാട് പട്ടാമ്ബി കൊടുമുണ്ടയില്‍ രണ്ട് മുസ്ലിം പള്ളികളിൽ നടന്ന മോഷണം ദൃശ്യങ്ങൾ പുറത്ത്.പട്ടാമ്ബി വെസ്റ്റ് കൊടുമുണ്ട ജലാലിയ്യ സുന്നി കോംപ്ലെക്സ്, മേലെ കൊടുമുണ്ട ജുമാമസ്ജിദ് എന്നിവിടങ്ങളിലാണ് കവർച്ച നടന്നത്.കുറച്ചു മാസങ്ങള്‍ക്ക് മുൻപും സമാനമായ രീതിയില്‍ ഈ പ്രദേശത്ത് മോഷണം നടന്നിരുന്നു.വെള്ളിയാഴ്ച രാത്രി രണ്ട് മണിയോടെയായിരുന്നു ജലാലിയ്യ പള്ളിയില്‍ മോഷണം നടന്നത്.ഇതിന് ശേഷമാവാം മേലെ കൊടുമുണ്ട ജുമാമസ്ജിദിലേക്ക് മോഷ്ടാവ് പോയതും കവർച്ച നടത്തിയതും.നേരത്തെ നടന്നതായ മോഷണം കേന്ദ്രികരിച്ചായിരിക്കും അന്വേഷണം നടക്കുക.രണ്ട് പള്ളികളിലും മോഷണം നടത്തിയത് ഒരാള്‍ തന്നെയാണോ എന്നത് സംബന്ധിച്ചുള്ള അന്വേഷണവും നടന്നുവരുകയാണ്.ഒരാള്‍ പുറത്ത് നിരീക്ഷണം നടത്തുകയും മറ്റൊരാള്‍ മോഷണം നടത്തുകയും ആവാം ഉണ്ടായതെന്നാണ് നിഗമനം.സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Third Eye News Live
0