
ബാറിലെ സംഘർഷം:പോലീസിനു നേരെ കൈയേറ്റം നടത്തിയ യുവാവ് അറസ്റ്റില്‍
മദ്യപാനികൾ തമ്മിൽ ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസിനു നേരെ കൈയേറ്റം നടത്തിയ യുവാവ് അറസ്റ്റില്‍.ഞായറാഴ്ച വൈകിട്ട് അഞ്ചിന് കുണ്ടന്നൂരിലെ ഒജിഎസ് കാന്താരി ബാറിലായിരുന്നു സംഭവം.എറണാകുളം നെട്ടൂര്‍ തൊമ്മന്‍പറമ്ബില്‍ നിഷാദ് (45)നെയാണ് അറസ്റ്റ് ചെയ്തത്.മദ്യപാനികള്‍ തമ്മില്‍ ബഹളം നടക്കുന്നുവെന്ന് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എഎസ്‌ഐ ബിജു, സിപിഒ പ്രതീഷ് എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
വിവരങ്ങള്‍ ചോദിച്ചറിയുന്നതിനിടെ നിഷാദ് പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാനും ഉദ്യോഗസ്ഥരുടെ യൂണിഫോം വലിച്ചു കീറാനും ശ്രമിക്കുകയായിരുന്നു.തുടര്‍ന്ന് മരട് പോലീസ് എത്തി ബലപ്രയോഗത്തിലൂടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Third Eye News Live
0