play-sharp-fill
കോട്ടയം നഗരമധ്യത്തിൽ അഞ്ജലി പാർക്ക് ഹോട്ടലിൽ താമസക്കാർ ഒരു മണിക്കൂർ ലിഫ്റ്റിൽ കുടുങ്ങി: കുടുങ്ങിയത് പത്തു പേർ; ഹോട്ടൽ ജീവനക്കാർ രക്ഷിക്കാൻ ഒന്നും ചെയ്തില്ലെന്ന് ആരോപണം

കോട്ടയം നഗരമധ്യത്തിൽ അഞ്ജലി പാർക്ക് ഹോട്ടലിൽ താമസക്കാർ ഒരു മണിക്കൂർ ലിഫ്റ്റിൽ കുടുങ്ങി: കുടുങ്ങിയത് പത്തു പേർ; ഹോട്ടൽ ജീവനക്കാർ രക്ഷിക്കാൻ ഒന്നും ചെയ്തില്ലെന്ന് ആരോപണം

തേർഡ് ഐ ബ്യൂറോ
കോട്ടയം: നഗരമധ്യത്തിലെ അഞ്ജലി പാർക്ക് ഹോട്ടലിന്റെ ലിഫ്റ്റിൽ താമസക്കാരായ പത്തു പേർ കുടുങ്ങി. ഒരു മണിക്കൂറോളം ലിഫ്റ്റിറ്റിനുള്ളിൽ കുടുങ്ങിക്കിടന്നവരെ രക്ഷിക്കാൻ ജീവനക്കാർ കാര്യമായി ഇടപെട്ടില്ലെന്ന് ആരോപണം. ഒരു മണിക്കൂറിനു ശേഷമാണ് അഗ്നിരക്ഷാ സേനാ അധികൃതരെ വിവരം അറിയിച്ചതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

ശനിയാഴ്ച വൈകിട്ട് 2.50 നാണ് അപകടം സംബന്ധിച്ചു അഗ്നിരക്ഷാ സേനാ ഓഫിസിൽ ഫോൺ വഴി വിവരം അറിയിച്ചത്. അഗ്നിരക്ഷാസേനാ സംഘം സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും പത്തു പേരെയും ഹോട്ടൽ ജീവനക്കാർ പുറത്തിറക്കിയിരുന്നു. എന്നാൽ, ഒരു മണിക്കൂറോളം ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ കുടുങ്ങിക്കിടന്ന തങ്ങളെ രക്ഷിക്കാൻ ഹോട്ടൽ ജീവനക്കാർ കാര്യമായി ഇടപെട്ടിട്ടില്ലെന്ന ആരോപണമാണ് ലിഫ്റ്റിൽ കുടുങ്ങിയവർ അഗ്നിരക്ഷാ സേനാ  അധികൃതരെ അറിയിച്ചത്.
ഉച്ചയ്ക്ക് 1.45 ഓടെ മുകളിലെ നിലയിൽ നിന്നും പത്തു പേരാണ് ലിഫ്റ്റിൽ കയറിയത്. അമിത ഭാരത്തിൽ ആളുകൾ കയറിയതോടെ പ്രവർത്തന രഹിതമായ ലിഫ്റ്റ് ജാമാകുകയായിരുന്നു. തുടർന്ന് ആളുകൾ നിലവിളിച്ചതോടെ ഹോട്ടൽ ജീവനക്കാർ എത്തി ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചു. പതിനഞ്ച് മിനിറ്റിനകം ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും, ഇവർ അഗ്നിരക്ഷാ സേനയെ വിളിക്കാൻ തയ്യാറായില്ല. ഹോട്ടലിൽ തന്നെയുള്ള എൻജിനീയർമാരെയും, മെക്കാനിക്കൽ വിഭാഗം ജീവനക്കാരെയും വിളിച്ചു വരുത്തി ലിഫ്റ്റ് പ്രവർത്തിപ്പിക്കുന്നതിനാണ് ഇവർ ശ്രമിച്ചുകൊണ്ടിരുന്നത്.
അസ്വസ്ഥത അനുഭവപ്പെട്ട ലിഫ്റ്റിലുണ്ടായിരുന്നവർ ബഹളം വച്ചതോടെ 2.50 നാണ് ഇവർ അഗ്നിരക്ഷാ സേനാ അധികൃതരെ വിവരം അറിയിച്ചത്. അഗ്നിരക്ഷാ സേന എത്തിയപ്പോഴേയ്ക്കും ലിഫ്റ്റ് സ്വയം പ്രവർത്തിക്കുകയും വാതിൽ തുറക്കുകയും ചെയ്തിരുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് പലരും ജീവൻ രക്ഷപെട്ടത് എന്ന് വ്യക്തമാക്കുകയും ചെയ്തു. ഹോട്ടൽ ജീവനക്കാർ കൃത്യ സമയത്ത് ഇടപെട്ടിരുന്നെങ്കിൽ പ്രശ്‌നമുണ്ടാകില്ലായിരുന്നു എന്ന് ലിഫ്റ്റിൽ കുടുങ്ങിയവർ അഗ്നിരക്ഷാ സേനാ അധികൃതരെ അറിയിച്ചു.