
കുടിക്കാം ആരോഗ്യത്തിനായി ഇഞ്ചിയും മഞ്ഞളും ചേര്‍ത്ത വെള്ളം…! ഫലം നിങ്ങളെ ഞെട്ടിക്കുന്നതായിരിക്കും
കോട്ടയം: രോഗ്യഗുണങ്ങൾ ഏറെയുള്ളവയാണ് ഇഞ്ചിയും മഞ്ഞളും. ഈ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് വെള്ളം കുടിച്ചാൽ നിരവധി ഗുണങ്ങളാണ് ലഭിക്കുക.
മഞ്ഞളിൽ അടങ്ങിയ കുര്‍കുമിനും ആന്റി ഇന്ഫഌമേറ്ററിയും ആന്റി മൈക്രോബിയൽ ഗുണങ്ങളും ഇഞ്ചിയിലടങ്ങിയ ആന്റി ഓക്സിഡന്റ് ഗുണങ്ങളും ഇഞ്ചിയിലെ ശക്തമായ ജിഞ്ചറോളിനും ശക്തമായ ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. അതുകൊണ്ട് നിങ്ങൾ ആരോഗ്യത്തിനായി ഇവ രണ്ടും ചേർത്തു വെള്ളം കുടിക്കുന്നത് നന്നായിരിക്കും.
ഇഞ്ചി-മഞ്ഞൾ വെള്ളം കുടിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാനും തുമ്മല്‍, ജലദോഷം പോലുള്ളവ ഇല്ലാതാക്കാനും സഹായിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദഹനക്കേടിനും നെഞ്ചിരിച്ചിലിനും ഗ്യാസ് നിറഞ്ഞ് വയർ വീർത്തിരിക്കുന്നതിനുമൊക്കെ ബെസ്റ്റ് പരിഹാരമാണ് ഇഞ്ചിയും മഞ്ഞളുമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത്.
ആന്റി ഇൻഫഌമേറ്ററി ഗുണങ്ങൾ അടങ്ങിയ മഞ്ഞൾ- ഇഞ്ചി വെള്ളം കുടിക്കുന്നത് ആര്‍ത്രൈറ്റിസ് രോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.
തടികുറയ്ക്കാനും ഇവ ഫലപ്രദമാണ്. കൊഴുപ്പ് കത്തിച്ചുകളയാനുള്ള കഴിവുണ്ടിവയ്ക്ക്. അങ്ങനെ വയറും കുറയ്ക്കാം. അതുകൊണ്ട് തന്നെ രാവിലെ വെറും വയറ്റിൽ മഞ്ഞൾ- ഇഞ്ചി വെള്ളം കുടിക്കുന്നത് നല്ലതാണ്.
ചർമത്തിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്. ആന്റി ഓക്സിഡന്റുകൾ അടങ്ങിയ വെള്ളമായതിനാൽ തന്നെ ഇഞ്ചി -മഞ്ഞൾ വെള്ളം കുടിക്കാവുന്നതാണ്.