
‘ഞങ്ങളുടെ അച്ഛന് നിന്നെയൊന്ന് കാണണമെന്ന് ആഗ്രഹമുണ്ട്’; സഹോദരിമാരായ പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ടാക്സി ഡ്രൈവർ കുടുങ്ങിയത് കുട്ടികളെഴുതിയ കത്തിലൂടെ; അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോയിരുന്ന ടാക്സി ഡ്രൈവർ പിന്നീട് അമ്മയുടെ ലിവിംഗ് ടുഗദർ പാർട്ണർ; ടാക്സി ഡ്രൈവറുടെ മോഹം കുട്ടികളുടെ സുഹൃത്തുക്കളിലേക്കും; അധ്യാപികയുടെ സംശയത്തിൽ പ്രതി അഴിക്കുള്ളിൽ
കൊച്ചി: കുറുപ്പംപടി പോക്സോ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. കുട്ടികളുടെ അമ്മയുടെ പങ്കും പരിശോധിക്കുകയാണ് പോലീസ്. രണ്ടു വർഷമായി 10ഉം 12ഉം വയസുള്ള സഹോദരിമാരെ അമ്മയുടെ അയ്യമ്പുഴ സ്വദേശിയായ ടാക്സി ഡ്രൈവർ ധനേഷ് കുമാർ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത സഹോദരിമാരെ രണ്ടു വർഷത്തിലേറെയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ ടാക്സി ഡ്രൈവർ കുടുങ്ങിയത് കുട്ടികളെഴുതിയ ഒരു വിചിത്ര കത്തിനെ തുടർന്നാണ്. സഹപാഠികളെക്കൂടി എത്തിക്കാൻ ഇയാൾ കുട്ടികളോട് ആവശ്യപ്പെട്ടിരുന്നു.
ഇതുപ്രകാരം സഹപാഠിക്ക് എഴുതിയ കത്ത് ആ കുട്ടിയുടെ അധ്യാപികയായ അമ്മ കണ്ടതാണ് പ്രതിയെ കുടുക്കിയത്.
പെൺകുഞ്ഞുങ്ങളുടെ അച്ഛൻ മരിച്ചു. അച്ഛൻ രോഗിയായിരുന്ന കാലത്ത് ധനേഷ് കുമാറിന്റെ ടാക്സിയാണ് ആശുപത്രിയിൽ കൊണ്ടുപോകാനും മറ്റും വിളിച്ചിരുന്നത്. ആ സമയത്ത് പെൺകുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന പരിചയം കുഞ്ഞുങ്ങളുടെ അച്ഛൻ മരിച്ചതിന് ശേഷം സൗഹൃദമായി വളർന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലിവിംഗ് ടുഗദർ ബന്ധമായിരുന്നു ധനേഷ് കുമാറും ഈ സ്ത്രീയും തമ്മിലുണ്ടായിരുന്നത്. കുറുപ്പംപടിയിലെ വാടകവീട്ടിലാണ് ഈ കുടുംബം താമസിച്ചിരുന്നത്. ധനേഷ് കുമാർ എല്ലാ ആഴ്ചയും എത്തും. അങ്ങനെ എത്തുന്ന സമയത്താണ് 2023 മുതൽ കുട്ടികളേയും പീഡിപ്പിച്ചത്. ടാക്സി ഡ്രൈവറുടെ മോഹത്തിന് അതിരില്ലായിരുന്നു. രണ്ടാനച്ഛൻ എന്ന രീതിയിലാണ് ധനേഷ് കുമാർ കുട്ടികളുടെ വീട്ടിലെത്തിയിരുന്നത്.
പെൺകുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് സുഹൃത്തുക്കളായ മറ്റ് ചില പെൺകുട്ടികളുടെ ഫോട്ടോ ഇയാൾ കണ്ടു. കൂടെയുള്ള സുഹൃത്തുക്കളെ പരിചയപ്പെടുത്താൻ മൂത്ത കുട്ടിയെ ധനേഷ് കുമാർ നിരന്തരം നിർബന്ധിച്ചു. ശല്യം കൂടിയപ്പോൾ തന്റെ സുഹൃത്തിന്, ‘ഞങ്ങളുടെ അച്ഛന് നിന്നെയൊന്ന് കാണണമെന്ന് ആഗ്രഹമുണ്ടെ’ന്ന് പറഞ്ഞ് ഒരു കത്ത് കുട്ടി നൽകുന്നത്.
വീട്ടിലേക്ക് വരണമെന്നും ഇതിൽ ആവശ്യപ്പെട്ടിരുന്നു. കത്ത് കിട്ടിയ കുട്ടിയുടെ അമ്മ ഇതേ സ്കൂളിലെ അധ്യാപികയാണ്. ഈ കത്ത് അധ്യാപികയുടെ കയ്യിലെത്തി. ഇതോടെ അവർക്ക് സംശയം തോന്നി. പോലീസിന് കത്ത് കൈമാറുകയും ചെയ്തു. ഇതോടെ ആ കുടുംബത്തെ പോലീസ് നിരീക്ഷണത്തിലാക്കി. മൂത്ത പെൺകുട്ടിയുടെ മൊഴി പൊലീസ് ശേഖരിക്കവേയാണ് പീഡന വിവരം പുറത്തായത്.
അതിന്റെ അടിസ്ഥാനത്തിലാണ് 38 വയസുള്ള അയ്യമ്പുഴ സ്വദേശിയായ ടാക്സി ഡ്രൈവർ ധനേഷ് കുമാറിനെ പൊലീസ് അറസ്റ്റു ചെയ്തു. പെൺകുട്ടികളുടെ അമ്മയ്ക്ക് സംഭവത്തിൽ എന്തെങ്കിലും പങ്കുണ്ടോ എന്നതിൽ അന്വേഷണം നടക്കുകയാണ്. അമ്മയുടെ അറിവോടെയാണോ പീഡനം എന്നറിയാൻ പൊലീസ് പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.
പ്രതി ശനിയാഴ്ചയും ഞായറാഴ്ചയുമാണ് ഇവരുടെ വീട്ടിലെത്തിയിരുന്നത്. യുവതിയുമായുള്ള ബന്ധം ഒഴിയുന്നതിനുവേണ്ടിയാണ് കുട്ടികളെ പീഡിപ്പിച്ചതെന്നാണ് ഇയാൾ പൊലീസിനു മൊഴി നൽകിയത്. ഈ മൊഴി വിശ്വസനീയമായി പൊലീസ് കണക്കിലെടുത്തിട്ടില്ല. കൂടുതൽ ചോദ്യം ചെയ്യലിനുശേഷമേ വ്യക്തത വരൂ.