
സ്കൂട്ടറിൽ കവറിനകത്തായി അടുക്കിവെച്ച നിലയിൽ 500 ൻ്റെ കെട്ടുകൾ; ചോദ്യം ചെയ്യലിൽ വേങ്ങര സ്വദേശി നൽകിയ പണമെന്ന് മൊഴി; മലപ്പുറത്ത് രേഖകളില്ലാത്ത 40 ലക്ഷം രൂപയുമായി മധ്യവയസ്കൻ പിടിയിൽ; രേഖകൾ ഇല്ലാത്ത പണം കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്
മലപ്പുറം: രേഖകളില്ലാത്ത 40 ലക്ഷം രൂപയുമായി കോട്ടക്കലില്‍ മധ്യവയസ്കന് പിടിയില്‍. വേങ്ങര ഊരകം തോട്ടശ്ശേരി യുസുഫിനെയാണ്(52)കോട്ടക്കല്‍ ഇന്‍ സ്പെക്ടര് വിനോദ് വലിയാട്ടൂര്‍ അറസ്റ്റ് ചെയ്തത്.
അനധികൃതമായി രേഖകളില്ലാത്ത പണം കടത്തുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇയാളുടെ സ്കൂട്ടറില്‍ കവറിനകത്തായി 500 രൂപയുടെ നൂറ് എണ്ണം വീതമുള്ള 80 കെട്ടുകളാക്കിയാണ് രേഖയില്ലാത്ത പണം സൂക്ഷിച്ചത്.
കുറ്റിപ്പുറം, കോട്ടക്കല്‍ പ്രദേശങ്ങളിലായി വിതരണം ചെയ്യാന്‍ വേങ്ങര സ്വദേശി നല്കിയ പണമാണെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലപ്പുറം കോടതിയില്‍ സമര്‍പ്പിച്ച പണം ജില്ല ട്രഷറിയില്‍ അടച്ചു. ജില്ല പൊലീസ് മേധാവിക്ക് കീഴിലുള്ള ഡാന്‍സാഫ് അംഗങ്ങള്‍ കൂടാതെ എസ്.ഐ സൈഫുള്ള. പൊലീസുകാരായ ബിജു. ജിതേഷ് എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.
Third Eye News Live
0