video
play-sharp-fill

ചാമ്പ്യൻസ് ട്രോഫി സമ്മാനത്തുകയെക്കാള്‍ മൂന്നിരട്ടി; ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച്‌ ബിസിസിഐ

ചാമ്പ്യൻസ് ട്രോഫി സമ്മാനത്തുകയെക്കാള്‍ മൂന്നിരട്ടി; ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച്‌ ബിസിസിഐ

Spread the love

ചാമ്പ്യൻസ് ട്രോഫിയില്‍ കിരീടം ഉയര്‍ത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബിസിസിഐ വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ചു.

ചാമ്പ്യൻസ് ട്രോഫിയില്‍ കിരീടം നേടിയ ഇന്ത്യൻ ടീമിന് 58 കോടി രൂപയാണ് ബിസിസിഐ പാരിതോഷികമായി പ്രഖ്യാപിച്ചത്. ചാമ്പ്യൻസ് ട്രോഫി ജേതാക്കള്‍ക്ക് 20 കോടി രൂപയാണ് ഐസിസി പാരിതോഷികമായി നല്‍കിയത്. ചാമ്ബ്യൻസ് ട്രോഫി സമ്മാനത്തുകയെക്കാള്‍ ഏകദേശം മൂന്നിരട്ടിയാണ് ബിസിസിഐ പ്രഖ്യാപിച്ച പാരിതോഷികം.

തുടര്‍ച്ചയായി ഐസിസി കിരീടം നേടുന്നത് ഏറെ സ്പെഷ്യലാണെന്നും ഇന്ത്യൻ ടീമിന്‍റെ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായാണ് പാരിതോഷികം പ്രഖ്യാപിക്കുന്നതെന്നും ബിസിസിഐ പ്രസിഡന്‍റ് റോജര്‍ ബിന്നി വ്യക്തമാക്കി. കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും പുറത്തെടുത്ത കഠിനാധ്വാനത്തിനുള്ള പാരിതോഷികമായാണ് സമ്മാനത്തുകയെന്നും ചാമ്പ്യ ൻസ് ട്രോഫിക്കും ടി20 ലോകകപ്പിനും പുറമെ അണ്ടര്‍ 19 വനിതാ ലോകകപ്പിലും ഇന്ത്യ കിരീടം നേടിയത് രാജ്യത്തെ ക്രിക്കറ്റിന്‍റെ വളര്‍ച്ചയാണെന്ന് കാണിക്കുന്നതെന്നും റോജര്‍ ബിന്നി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group