
ഹൈവേയിൽ അപകടം സംഭവിക്കുന്നവരെ നോട്ടമിട്ട് പണം തട്ടുന്ന സംഘം പിടിയിൽ: അപകടത്തിൽപ്പെടുന്നവരെ സഹായിക്കാനെന്ന പേരിൽ എത്തി പണവും വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കുകയാണ് ലക്ഷ്യം; പാലക്കാട്ട് പോലീസ് ഉദ്യോഗസ്ഥനെ കബളിപ്പിച്ച് പണം തട്ടിയതിനാണ് പിടിയിലായത്.
പാലക്കാട്: പാലക്കാട് മരുത റോഡിൽ ചൊവ്വാഴ്ച സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയിൽ വഴിയാത്രക്കാരൻ്റെ ദേഹത്ത് തട്ടി തെറിച്ചു വീണ് അപകടം.
പരിക്കേറ്റ ബോധം നഷ്ടപ്പെട്ട പോലീസ് ഡിപ്പാർട്ട്മെൻ്റിൽ സയൻ്റിഫിക്ക് അസിസ്റ്റൻ്റായ ആനന്ദിനെ ആ സമയം അവിടെ ഹോട്ടലിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന പുതുശ്ശേരി നീലിക്കാട് സ്വദേശി സുരേഷ്(62) എന്നയാൾ മൂന്ന് മണിക്കൂറോളം ആരെയും അറിയിക്കാതെ ഹോട്ടലിൻ്റെ പാർക്കിങ്ങ് ഏരിയയിൽ ഇരുത്തി.
ശേഷം ചെറിയ രീതിയിൽ ബോധം വന്ന ഉടനെ സഹായി എന്ന നിലയിൽ ആനന്ദിനെ വീട്ടിലെത്തിക്കുകയും കാൽ നടയാത്രക്കാരന് വലിയ പരിക്കാണെന്നും ചിലവിനായി പണം ആവശ്യപ്പെടുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറച്ച് പണം ഗൂഗിൾ പേ വഴി കൊടുക്കുകയും ബാക്കി രാവിലെ തരാമെന്ന് പറഞ്ഞു. രാവിലെ പ്രതിയായ സുരേഷ് ആനന്ദിൻ്റെ വീട്ടിൽ എത്തുകയും പല നുണകൾ പറഞ്ഞ് 4000 രൂപ കൂടി ആവശ്യപ്പെട്ടു.
ഇയാളുടെ ചെയ്തികളിൽ സംശയം തോന്നിയ ആനന്ദിൻ്റെ കുടുംബം കസബ പോലീസിൽ പരാതി നൽകിയിരുന്നു തുടർന്നുള്ള അന്വേഷണത്തിലാണ് കാര്യങ്ങൾ വ്യക്തമായത്. സുരേഷിനൊപ്പം പണം തട്ടാൻ ഒപ്പം നിന്ന ചങ്ങരംകുളം മലപ്പുറം സ്വദേശിയായ നജി മുദീൻ ( 47 ) എന്നയാളയുമാണ് പാലക്കാട് കസബ പൊലീസ് പിടി കൂടിയത്
ഹൈവേയിൽ അപകടം സംഭവിക്കുന്നവരെ നോട്ടമിട്ടുകയും സാഹായിക്കുക എന്ന വ്യാജേന പണവും വിലപിടിപ്പുള്ള വസ്തുക്കൾ കൈക്കലാക്കുകയും ചെയ്യുന്നത് സുരേഷ് വർഷങ്ങളായി തുടരുന്നതായാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അപകടത്തിനിടയിൽ കയ്യിലുണ്ടായിരുന്ന പഴ്സും നഷ്ടപ്പെട്ടിട്ടുണ്ട് അതിനെപറ്റിയും അന്വേഷണം തുടങ്ങി.
പാലക്കാട് കസബ പൊലീസ് ഇൻസ്പെക്ടർ സുജിത്ത്.എം, എസ് ഐ മാരായ ഹർഷാദ്. മനോജ്കുമാർ.കെ ജതി. എ, യേശുദാസ്.ടി.പി. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജീദ് ആർ, സുനിൽ. സി എന്നിവരാണ് പ്രതികളെ അന്വേഷണം നടത്തി പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.