video
play-sharp-fill

ചെക്ക് കേസില്‍ വാറണ്ട് മടക്കാൻ    ആവശ്യപ്പെട്ടത് 10000 രൂപ;  വണ്ടിപെരിയാറില്‍ കൈക്കൂലി വാങ്ങുന്നതിനിടെ  ഗ്രേഡ് എ എസ് ഐ വിജിലൻസ് സംഘത്തിൻ്റെ പിടിയില്‍

ചെക്ക് കേസില്‍ വാറണ്ട് മടക്കാൻ ആവശ്യപ്പെട്ടത് 10000 രൂപ; വണ്ടിപെരിയാറില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രേഡ് എ എസ് ഐ വിജിലൻസ് സംഘത്തിൻ്റെ പിടിയില്‍

Spread the love

തൊടുപുഴ: പാലാ സ്വദേശിയായ എഎസ്ഐ യെ വിജിലൻസ് പിടികൂടി; ചെക്ക് കേസിൽ അദ്ധ്യാപികയെ അറസ്റ്റ് ചെയ്യാതിരിക്കാൻ  പതിനായിരം രൂപ കൈക്കൂലിയായി സുഹൃത്തായ ഓട്ടോ ഡ്രൈവറുടെ ഗൂഗിൾ പേയിലേക്ക് വാങ്ങിക്കുകയായിരുന്നു തൊടുപുഴ സ്റ്റേഷനിലെ എഎസ്ഐയും പാലാ സ്വദേശിയുമായ
ഗ്രേഡ് എസ് ഐ പ്രദീപ് ജോസ്.

പാലാ സ്വദേശിയായ ഇയാൾ വർഷങ്ങളായി വണ്ടിപ്പെരിയാറിൽ വാടകയ്ക്ക് താമസിക്കുകയാണ്.

കൈക്കൂലിയായി ആവശ്യപ്പെട്ട പണം സുഹൃത്തായ ഓട്ടോഡ്രൈവർ റഷീദിൻ്റെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് അയക്കുവാൻ ആവശ്യപ്പെടുകയായിരുന്നു പ്രദീപ് ജോസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കാരൻ്റെ ഭാര്യയുടെ പേരിലായിരുന്ന വാറണ്ട് വന്നത്. ഭാര്യ ഹൈദരാബാദിൽ അദ്ധ്യാപികയാണ്. ഇവരെ ഭീഷണിപ്പെടുത്തിയായിരുന്നു പണം കൈപ്പറ്റിയത്.

ഇടുക്കി വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഷാജു ജോസിൻ്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് പ്രദീപ് ജോസിനെ അറസ്റ്റ് ചെയ്തത്.