video
play-sharp-fill

കടപ്പാക്കടയിൽ റെയിൽവേ ട്രാക്കിൽ മൃതദേഹം; ട്രെയിൻ ഇടിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്; സമീപത്ത് നിർത്തിയിട്ട കാറിനകത്തും ചോരപ്പാടുകൾ;മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

കടപ്പാക്കടയിൽ റെയിൽവേ ട്രാക്കിൽ മൃതദേഹം; ട്രെയിൻ ഇടിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്; സമീപത്ത് നിർത്തിയിട്ട കാറിനകത്തും ചോരപ്പാടുകൾ;മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

Spread the love

കൊല്ലം: കടപ്പാക്കടയിൽ റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തി. ട്രെയിൻ ഇടിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

റെയിൽവേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയിൽ കണ്ടെത്തി. കാറിനകത്തും ചോരപ്പാടുകളുണ്ട്. അപകട മരണമാണോ, കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് വ്യക്തമായിട്ടില്ല.

പൊലീസ് വിശദമായി അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. രാത്രി ഏഴ് മണിയോടെയാണ് സംഭവം നടന്നതെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group