
വൃദ്ധയെ കെട്ടിയിട്ട് മാല പൊട്ടിച്ചുകടന്ന കേസിലെ പ്രതിയെ പിടിക്കാൻ പോയ കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ സുനു ഗോപിക്ക് കുത്തേറ്റ സംഭവം; പ്രതി അരുൺ ബാബുവിനെ പൊലീസ് കീഴ്പ്പെടുത്തിയത് മൽപ്പിടുത്തത്തിലൂടെ; കൊടും ക്രിമിനൽ അരുൺ ബാബുവിൻ്റെ വലത് കൈയും, ഇടത് കൈ വിരലും ഒടിഞ്ഞു; കാലിനും പരിക്ക്; പ്രതിയെ ഇന്നലെ രാത്രി മെഡിക്കൽ കോളേജിലെത്തിച്ച് പ്ലാസ്റ്ററിട്ടു
കോട്ടയം : വൃദ്ധയെ കെട്ടിയിട്ട് മാല മോഷ്ടിച്ച് കടന്നു കളഞ്ഞ കേസിലെ പ്രതിയെ പിടിക്കാൻ പോയ കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ സുനു ഗോപിക്ക് ഇന്നലെ പ്രതിയുടെ കുത്തേറ്റിരുന്നു.
ഗാന്ധിനഗർ മോഷണക്കേസിൽ പ്രതിയെ അന്വേഷിച്ചു വരികയായിരുന്നു. ഇന്നലെ വൈകുന്നേരം കോട്ടയം എസ്. എച്. മൗണ്ട് ഭാഗത്ത് ഇയാൾ ഉണ്ടെന്ന് വിവരം ലഭിച്ച് പിടിക്കാൻ പോയ ഗാന്ധിനഗർ എസ്. ഐ. അനുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് നേരെ ഇയാൾ കത്തി വീശുകയായിരുന്നു ഇയാളുടെ കയ്യിൽ നിന്നും കത്തി പിടിച്ചു വാങ്ങിയ സമയം കയ്യിലുണ്ടായിരുന്ന മറ്റൊരു കത്തികൊണ്ട് വീണ്ടും പോലീസ് സംഘത്തിനെ ആക്രമിച്ചു.
തുടർന്ന് ഇയാളെ ബലമുപയോഗിച്ച് കീഴ്പ്പെടുത്തി കത്തി പിടിച്ചു വാങ്ങി.അതിനു ശേഷം ഇയാളെ കസ്റ്റഡിയിൽ എടുക്കുന്ന സമയം പോക്കറ്റിൽ ഒളിപ്പിച്ചിരുന്ന മറ്റൊരു കത്തികൊണ്ട് പോലീസുദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരുൺ ബാബുവിനെ പൊലീസ് കീഴ്പ്പെടുത്തിയത് സാഹസികമായി മൽപ്പിടുത്തത്തിലൂടെയാണ് . അരുൺ ബാബുവിൻ്റെ വലത് കൈയും, ഇടത് കൈ വിരലും ഒടിഞ്ഞിട്ടുണ്ട്. കാലിനും പരിക്കേറ്റിട്ടുണ്ട്. പ്രതിയെ ഇന്നലെ രാത്രി മെഡിക്കൽ കോളേജിലെത്തിച്ച് കൈക്ക് പ്ലാസ്റ്ററിട്ടു
മള്ളൂശേരി ഗുരുമന്ദിരത്തിന് സമീപം ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു 65 വയസുള്ള വീട്ടമ്മ. കഴിഞ്ഞ തിങ്കളാഴ്ച രാത്രി വീട്ടില്‍ എത്തിയ പ്രതി വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. തുടർന്ന് കസേരയില്‍ കെട്ടിയിട്ടു. പിന്നാലെ വീട്ടമ്മയുടെ കഴുത്തില്‍ക്കിടന്ന മൂന്ന് പവൻ വരുന്ന മാല പൊട്ടിച്ച് എടുത്തു. ഇതിന് ശേഷം വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും മോഷ്ടിച്ചു. മോഷണ വിവരം പുറത്ത് പറഞ്ഞാല്‍ വീട്ടമ്മയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് പ്രതി രക്ഷപെട്ടത്.
മൂന്നു മണിക്കൂറോളം പ്രതി വീട്ടില്‍ തങ്ങിയ ശേഷമാണ് രക്ഷപ്പെട്ടത്. പിറ്റേന്ന് രാവിലെ സ്വയം കെട്ട് അഴിച്ചാണ് വീട്ടമ്മ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്.
അരുൺ ബാബുവിനെ സാഹസികമായി മൽപ്പിടുത്തത്തിലൂടെ കീഴ്പ്പെടുത്തിയത് ഗാന്ധിനഗർ എസ്എച്ച്ഒ ടി . ശ്രീജിത്ത്, എസ് ഐ മാരായ അനുരാജ്, ബിനുകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ദിലീപ് വർമ, സി. പി. ഓ. മാരായ രഞ്ജിത്, അനൂപ്, സുനു ഗോപി എന്നിവർ ചേർന്നാണ്.