video
play-sharp-fill

ഇടുക്കിയില്‍ വീണ്ടും കടുവ ഇറങ്ങി; തോട്ടം തൊഴിലാളികളുടെ പശുവിനെയും നായയെയും കൊന്നു; സ്ഥലത്ത് എത്തി വനംവകുപ്പ്

ഇടുക്കിയില്‍ വീണ്ടും കടുവ ഇറങ്ങി; തോട്ടം തൊഴിലാളികളുടെ പശുവിനെയും നായയെയും കൊന്നു; സ്ഥലത്ത് എത്തി വനംവകുപ്പ്

Spread the love

വണ്ടിപ്പെരിയാര്‍: ഇടുക്കി വണ്ടിപ്പെരിയറിന് സമീപം അരണക്കല്ലില്‍ കടുവയിറങ്ങി.

തോട്ടം തൊഴിലാളികളുടെ പശുവിനെയും നായയെയും കൊന്നു.
പ്രദേശവാസികളായ നാരായണന്‍ ബാല മുരുകന്‍ എന്നിവരുടെ വളര്‍ത്തു മൃഗങ്ങളെയാണ് കൊന്നത്.

വനം വകുപ്പ് സംഘം സ്ഥലത്ത് എത്തി. കഴിഞ്ഞ ദിവസം സമീപത്തുള്ള ഗ്രാമ്പിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങി പരിക്ക് പറ്റിയ കടുവ തന്നെയാണെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടുവയെ കണ്ടെത്തിയാല്‍ മയക്കുവെടിവച്ച്‌ പിടികൂടി തേക്കടിയിലെത്തിച്ച്‌ ചികിത്സ നല്‍കാനുള്ള ക്രമീകരണങ്ങളെല്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ട്.