video
play-sharp-fill

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ ആരോഗ്യനില തൃപ്തികരം; ഉടൻ വീട്ടിലേക്ക് മടങ്ങും; ആശുപത്രി അധികൃതർ വാർത്താ കുറിപ്പ് പുറത്തുവിട്ടു

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ ആരോഗ്യനില തൃപ്തികരം; ഉടൻ വീട്ടിലേക്ക് മടങ്ങും; ആശുപത്രി അധികൃതർ വാർത്താ കുറിപ്പ് പുറത്തുവിട്ടു

Spread the love

ചെന്നൈ: നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ ആരോഗ്യനില തൃപ്തികരം. റഹ്മാനെ അഡ്മിറ്റ് ചെയ്ത ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ നിന്ന് പുറത്തുവിട്ട വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

നിർജലീകരണം മൂലമുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഉടൻ ഡിസ്ചാർജ് ചെയ്യും. ഇന്ന് രാവിലെയാണ് റഹ്മാനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. രാവിലെ ഏഴരയോടെ ആശുപത്രിയിൽ എത്തിച്ച റഹ്മാന് ഇസിജിയും എക്കോ കാർഡിയോഗ്രാമും ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി.

റഹ്മാന്റെ ആരോഗ്യസ്ഥിതിയിൽ അദ്ദേഹത്തിന്റെ മകൻ എ ആർ അമീൻ പ്രതികരിച്ചു. ‘ഞങ്ങളുടെ എല്ലാ പ്രിയപ്പെട്ട ആരാധകർക്കും, കുടുംബാംഗങ്ങൾക്കും, അഭ്യുദയകാംക്ഷികൾക്കും, നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും പിന്തുണയ്ക്കും ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർജ്ജലീകരണം കാരണം എൻ്റെ പിതാവിന് അൽപ്പം അസ്വസ്ഥത അനുഭവപെട്ടതിനാൽ അദ്ദേഹത്തിന് ചില പതിവ് പരിശോധനകൾ നടത്തി. അദ്ദേഹം ഇപ്പോൾ സുഖമായിരിക്കുന്നു. നിങ്ങളുടെ നല്ല വാക്കുകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി’, എ ആർ അമീൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.