video
play-sharp-fill

വീട്ടിലെ കിടപ്പു മുറിയിലെ എസി വൃത്തിയാക്കുന്നതിനിടെ കണ്ട ആളെ കണ്ട് വീട്ടുടമ ഞെട്ടി ; എസിക്കുള്ളിൽ മുട്ട വിരിഞ്ഞ നിലയില്‍ നിരവധി പാമ്പിൻ കൂട്ടം

വീട്ടിലെ കിടപ്പു മുറിയിലെ എസി വൃത്തിയാക്കുന്നതിനിടെ കണ്ട ആളെ കണ്ട് വീട്ടുടമ ഞെട്ടി ; എസിക്കുള്ളിൽ മുട്ട വിരിഞ്ഞ നിലയില്‍ നിരവധി പാമ്പിൻ കൂട്ടം

Spread the love

വിശാഖപട്ടണം : ആരെയും ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് വിശാഖപട്ടണത്തെ പെൻഡുർത്തി ജില്ലയിലെ സത്യനാരായണയുടെ വീട്ടില്‍ നടന്നത്. വീട്ടിലെ കിടപ്പു മുറിയിലെ എസിക്കുള്ളില്‍ നിന്നും പാമ്പിനെയും പാമ്പിൻ കുഞ്ഞുങ്ങളെയുമാണ് കണ്ടെത്തിയിരിക്കുന്നത്. കുറച്ചുകാലമായി ഉപയോഗിക്കാതിരുന്ന എസി വൃത്തിയാക്കുന്നതിനിടെ വീട്ടുടമ തന്നെയാണ് പാമ്പിനെ ആദ്യം കണ്ടത്.

അദ്ദേഹം ആദ്യം കരുതിയത് ഒരു പാമ്പ് മാത്രമാണെന്നാണ് എന്നാല്‍ തൊട്ടു പിന്നാലെ ഒരു പാമ്പിൻ കൂട്ടം തന്നെ എസിക്കുള്ളിലുണ്ടെന്ന് അദ്ദേഹം മനസിലാക്കി. മുട്ട വിരിഞ്ഞ നിലയില്‍ നിരവധി പാമ്പിൻ കുഞ്ഞുങ്ങളാണ് എസിക്കുള്ളിലുണ്ടായിരുന്നത്.

അപകട സാധ്യത മനസ്സിലാക്കിയ സത്യനാരായണ, ഉടൻതന്നെ സമീപത്തെ ഒരു പ്രൊഫഷണല്‍ പാമ്പ് പിടുത്തക്കാരന്‍റെ സഹായം തേടി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പാമ്പ് പിടുത്തക്കാരൻ പാമ്പിനെയും അതിന്‍റെ ചെറിയ കുഞ്ഞുങ്ങളെയും ശ്രദ്ധാപൂർവ്വം പുറത്തെടുത്തു, അവയെ ഏറെ സുരക്ഷിതമായി തന്നെ എസിയില്‍ നിന്നും നീക്കം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിന്‍റെ മുഴുവൻ ദൃശ്യങ്ങളും വീഡിയോയില്‍ പകർത്തുകയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. വിരിഞ്ഞ കുഞ്ഞുങ്ങളെ രക്ഷാപ്രവർത്തകൻ ജാഗ്രതയോടെ കവറിനുള്ളിലാക്കി നീക്കം ചെയ്തു.