video
play-sharp-fill

പരീക്ഷയെഴുതാന്‍ പോയ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടിലേക്ക് തിരിച്ചെത്തിയില്ല ; കാണാതായത് ഈ മാസം 11 മുതൽ ; വിവരം ലഭിക്കുന്നവർ 9497987191, 9497980792, 0495-2222240 ഈ നമ്പറുകളിൽ ബന്ധപ്പെടുക

പരീക്ഷയെഴുതാന്‍ പോയ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടിലേക്ക് തിരിച്ചെത്തിയില്ല ; കാണാതായത് ഈ മാസം 11 മുതൽ ; വിവരം ലഭിക്കുന്നവർ 9497987191, 9497980792, 0495-2222240 ഈ നമ്പറുകളിൽ ബന്ധപ്പെടുക

Spread the love

കോഴിക്കോട്: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന് പരാതി. താമരശേരി പെരുമ്പള്ളിയില്‍ ചോലക്കല്‍ വീട്ടില്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ നിദ(13)യെയാണ് ഈ മാസം 11നു രാവിലെ ഒന്‍പതു മുതല്‍ കാണാതായത്.

സംഭവത്തില്‍ താമരശേരി പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരീക്ഷയെഴുതാന്‍ പോയ കുട്ടി പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയില്ലെന്നാണ് പിതാവ് പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താമരശേരി പൊലീസ് സ്റ്റേഷനില്‍ നേരിട്ടോ താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറുകളിലോ അറിയിക്കണം

എസ്എച്ച്ഒ, താമരശേരി പൊലീസ് സ്റ്റേഷന്‍: 9497987191

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സബ് ഇന്‍സ്‌പെക്ടര്‍, താമരശേരി പൊലീസ് സ്റ്റേഷന്‍: 9497980792

താമരശേരി പൊലീസ് സ്റ്റേഷന്‍: 0495-2222240