video
play-sharp-fill

പൊടിപൊടിയ്ക്കാം ഇനി രുചികരമായ ഭക്ഷണം..!  രുചിയുടെ വിപ്ലവം തീർക്കാൻ കോട്ടയം പാക്കിയിൽ മയൂര മില്ലറ്റ് ആന്റ് സ്‌പൈസെസ്; തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു

പൊടിപൊടിയ്ക്കാം ഇനി രുചികരമായ ഭക്ഷണം..! രുചിയുടെ വിപ്ലവം തീർക്കാൻ കോട്ടയം പാക്കിയിൽ മയൂര മില്ലറ്റ് ആന്റ് സ്‌പൈസെസ്; തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു

Spread the love

കോട്ടയം: നാവിലൊന്ന് തൊട്ടാൽ പൊടിപൊടിയ്ക്കുന്ന രുചിയുടെ വിപ്ലവവുമായി പാക്കിയിൽ മയൂര മില്ലറ്റ് ആന്റ് സ്‌പൈസസ് വരുന്നു.

കോട്ടയം പാക്കിയിലിൽ ദി പാക്കിൽ പ്ലാസയിലാണ് മില്ലറ്റ് മാജിക് റൈറ്റ് മാർക്കറ്റിംങിന്റെ മയൂര മില്ലറ്റ് ആന്റ് സ്‌പൈസ് ഇന്ന് രാവിലെ പ്രവർത്തനം ആരംഭിച്ചത്. രാവിലെ 10.30 ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സ്ഥാപനം ഉദ്ഘാടനം ചെയ്തു.

രുചിയുടെ കാര്യത്തിൽ ഒരു കോമ്പ്രമൈസുമില്ലാതെയാണ് കോട്ടയത്തും മില്ലറ്റ് മാജിക് എത്തുന്നത്. 100 ശതമാനം ഓർഗാനിക്കും വിഷ രഹിതവുമായ ഉത്പന്നങ്ങളാണ് മയൂര മില്ലറ്റ് മാജിക്കിന്റെ പ്രത്യേകത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചു കുട്ടികൾക്കു മുതൽ മുതിർന്നവർക്ക് വരെ ആസ്വദിച്ച് കഴിക്കാമെന്നതാണ് മയൂര മില്ലറ്റ് മാജിക്കിലെ ഭക്ഷ്യവസ്തുക്കളുടെ പ്രത്യേകത. ഓർഗാനിക്കായ, വിഷ രഹിതമായ ഉത്പന്നങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഏതു പ്രായത്തിലുള്ളവർക്കും ഏത് രോഗാവസ്ഥയിലുള്ളവർക്കും വിശ്വസിച്ച് കഴിക്കാൻ പറ്റുന്ന ഒരു ആഹാരമാണ് ഇത്.

ഷുഗർ, പ്രഷർ, ജീവിത ശൈലീ രോഗങ്ങൾ എന്നിവയുള്ള രോഗികൾക്ക് യാതൊരു വിധ പാർശ്വഫലങ്ങളുമില്ലാതെ മില്ലറ്റ് മാജിക്കിൽ നിന്നും ഭക്ഷ്യ വസ്തുക്കൾ വാങ്ങി കഴിക്കാൻ സാധിക്കും. പലതരം മില്ലറ്റ് ഉപയോഗിച്ചുള്ള പുട്ടുപൊടികൾ, ദോശപ്പൊടികൾ, പൂരി, ചപ്പാത്തിപ്പൊടി, ഇടിയപ്പം പൊടി, ഉപ്പുമാവ്, ഹെൽത്ത് ഡ്രിംങ്‌സ് എന്നിവ അടക്കം 61 ഇനങ്ങളാണ് ഇവിടെ പാക്കിയിലെ ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്.

സമൂഹത്തിന് ഏറ്റവും ദോഷകരമായി ഇന്ന് കാണുന്ന ജീവിത ശൈലീ രോഗങ്ങളെ അകറ്റി നിർത്തുന്നതിനുള്ള പ്രധാനമാർഗമായാണ് ഇപ്പോൾ മില്ലറ്റ് ആഹാരക്രമത്തെ കരുതിപ്പോരുന്നത്. ഈ സാഹചര്യത്തിലാണ് പാക്കിയിലും മയൂര മില്ലറ്റ് ആന്റ് സ്‌പൈസസ് പ്രവർത്തനം ആരംഭിക്കുന്നത്.