
സിനിമാ അനുഭവങ്ങൾ പങ്കുവെക്കാം…സിനിമയും കാണാം ; “കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള’യ്ക്ക് തിരക്കേറി
കോട്ടയം : അനശ്വര തിയറ്ററിൽ നടക്കുന്ന “കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള’യ്ക്ക് അത്യപൂർവ്വ തിരക്ക്. സിനിമകൾ കാണാനും അത് ചർച്ച ചെയ്യാനുമുള്ള വേദിക്കപ്പുറം സിനിമയെ കൂടുതൽ മനസിലാക്കാനും അറിയാനുള്ള അവസരം കൂടിയായി മാറിയിരിക്കുന്നയാണ് ചലചിത്രമേള.
ഉദ്‌ഘാടന ചിത്രം അഞ്ച് ഓസ്‌കാർ അവാർഡുകൾ നേടിയ “അനോറ’ കാണാൻ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വിദ്യാർഥി കൾ അടക്കമുള്ളവർ സിനിമാ കാണാൻ എത്തുന്നുണ്ട്. ജില്ലയുടെ പുറത്ത് നിന്നുമുള്ള സിനിമാ പ്രവർത്തകരും സിനിമാ പ്രേമികളും ചലചിത്രമേളയിൽ എത്തുന്നുണ്ട് എന്നതും ശ്രദ്ദേയം.
ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ചലചിത്രമേള നടക്കുന്നത്. 29 -ാമത് ഐഎഫ്എഫ്കെയിൽ മത്സര, ലോകസിനിമ, ഇന്ത്യൻ, മലയാള സിനിമ വിഭാഗങ്ങളിൽ തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത 25 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. “ഫെമിനിച്ചി ഫാത്തിമ’ ആണ് സമാപന ചിത്രം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യാന്തര ചലച്ചിത്ര മേളയിൽ “എം ടി’ ക്കും ആദരം
മലയാളത്തിന്റെ സ്വകാര്യ അഹങ്കരം എം ടി ആദരവ് ഒരുക്കി “കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള’. അനശ്വര തീയറ്ററിൽ നടക്കുന്ന ചലച്ചിത്ര മേളയിൽ ഞായറാഴ്‌ച എം ടി സ്മൃതി സംഘടിപ്പിക്കും. കവിയൂർ ശിവപ്രസാദ് എം ടിയെ അനുസ്‌മരിക്കും. ഇതിന്റെ ഭാഗമായി “ഓളവും തീരവും’ സിനിമ പ്രദർശിപ്പിക്കും.
നാളത്തെ സിനിമ
മാർച്ച് 16. രാവിലെ 9.30 –- കറസ്‌പോണ്ടന്റ്(സ്‌പാനിഷ്), 12.00 –- ഹ്യൂമൺ ആനിമൽ(സ്‌പാനിഷ്), 2.30 –- വാട്ടുസി സോംബി(മലയാളം), 6.00 –- ഓളവും തീരവും (മലയാളം). 8.30 –- റിഥം ഓഫ് ദമ്മാം (കന്നട).