
ലോകത്തിലെ മികച്ച ടയർ നിർമാതാക്കളായ എംആർഎഫ് ടയേർസ്സിൽ ഇൻ്റേൺഷിപ്പിനു അവസരം; യോഗ്യരായ ഉദ്യോഗാർത്ഥികൾ മാർച്ച് 13 ന് അഭിമുഖത്തിന് നേരിട്ട് ഹാജരാകുക; കൂടുതൽ വിവരങ്ങൾ അറിയാം
പത്തനംതിട്ട: ലോകത്തിലെ മികച്ച ടയർ നിർമാതാക്കളായ എംആർഎഫ് ടയേർസ്സിൽ എസ്എസ്എൽസി, പ്ലസ് ടു, ഐറ്റിഐ, മൂന്ന് വർഷ പോളിടെക്നിക്ക് ഡിപ്ളോമ, ബിരുദം, ബിടെക്, ബിഇ എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ള 21 മുതൽ 24 വയസുവരെ പ്രായമുള്ള ആൺകുട്ടികൾക്ക് ഇൻ്റേൺഷിപ്പിനു അപേക്ഷിക്കാം.
താല്പര്യമുള്ളവർ 2025 മാർച്ച് 13 ന് (വ്യാഴാഴ്‌ച) രാവിലെ 10 മണിക്ക് പത്തനംതിട്ട മുനിസിപ്പൽ ബസ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്‌സ്, ഷോപ്പ് നമ്പർ 72ൽ സ്ഥിതി ചെയ്യുന്ന വിജ്ഞാന പത്തനംതിട്ട ഓഫീസിൽ നേരിട്ടുള്ള അഭിമുഖത്തിന് എത്തിച്ചേരേണ്ടതാണ്.
റെസ്യുമെ, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് കൊണ്ടുവരേണ്ടതാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0