
കോട്ടയം: പാലാ ടൗൺ ഭാഗത്ത് കഞ്ചാവ് ഇടപാട് നടത്തിയ യുവാവ് അറസ്റ്റിൽ. നിരവധി കഞ്ചാവ് കേസിൽ പ്രതിയായ പുളിക്കൽ വീട്ടിൽ അരുൺ പി എസ് (26)ആണ് അറസ്റ്റിലായത്.
കേരള സർക്കാരിന്റെ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് പരിശോധനയുമായി ബന്ധപ്പെട്ട് പാലാ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്.
നിരവധി തവണ പിടിക്കപ്പെട്ടതിനെ തുടർന്ന് ഏറ്റുമാനൂർ ഭാഗത്തുനിന്നും കഞ്ചാവ് വാങ്ങിയശേഷം പാലാ ടൗൺ ഭാഗത്തുള്ള സുഹൃത്തുക്കൾക്ക് മാത്രമാണ് ഇയാൾ രഹസ്യമായി കഞ്ചാവ് നൽകിയിരുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെയിഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അനീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഹരികൃഷ്ണൻ, ആനന്ദു ആർ, അക്ഷയ് കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഓഫീസർ സുജാത, എക്സൈസ് ഡ്രൈവർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.







