video
play-sharp-fill

വെഞ്ഞാറമൂട്ടിലെ കൊലപാതക പരമ്പരയ്ക്ക് തുടക്കം കുറിച്ചത് അമ്മയുമായുള്ള വാ​ഗ്വാദം; ഷാൾ എടുത്ത് ഭിത്തിയിൽ തല ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു; രക്‌തം വാർന്നൊലിച്ച ഷമീമയെ മുറിയിൽ പൂട്ടിയിട്ട് താക്കോൽ ശുചിമുറിയുടെ ഫ്ലഷ് ടാങ്കിൽ ഉപേക്ഷിച്ചു; മുറിയിൽ നിന്നും ഞരക്കം കേട്ടതോടെ വീണ്ടും തലയ്ക്കടിച്ചു; മരിച്ചെന്ന് കരുതി വീട് പൂട്ടിയിറങ്ങി

വെഞ്ഞാറമൂട്ടിലെ കൊലപാതക പരമ്പരയ്ക്ക് തുടക്കം കുറിച്ചത് അമ്മയുമായുള്ള വാ​ഗ്വാദം; ഷാൾ എടുത്ത് ഭിത്തിയിൽ തല ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു; രക്‌തം വാർന്നൊലിച്ച ഷമീമയെ മുറിയിൽ പൂട്ടിയിട്ട് താക്കോൽ ശുചിമുറിയുടെ ഫ്ലഷ് ടാങ്കിൽ ഉപേക്ഷിച്ചു; മുറിയിൽ നിന്നും ഞരക്കം കേട്ടതോടെ വീണ്ടും തലയ്ക്കടിച്ചു; മരിച്ചെന്ന് കരുതി വീട് പൂട്ടിയിറങ്ങി

Spread the love

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ കൊലപാതക പരമ്പരയ്ക്ക് പ്രതി അഫാൻ തുടക്കമിട്ടത് സ്വന്തം അമ്മ ഷെമീമയെ ആക്രമിച്ചാണ്. രാവിലെ പണം ചോദിച്ചതിനെ തുടർന്നുണ്ടായ വാഗ്വാദത്തിനൊടുവിൽ ഷെമീമയുടെ ഷാൾ എടുത്ത് ഭിത്തിയിൽ തല ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു.

രക്‌തം വാർന്നൊലിച്ച ഷമീമയെ മുറിയിൽ പൂട്ടിയിട്ട അഫാൻ താക്കോൽ വീട്ടിലെ ശുചിമുറിയുടെ ഫ്ലഷ് ടാങ്കിൽ ഉപേക്ഷിച്ചെന്ന് പൊലീസ്. ഇതിന് ശേഷമാണ് ബൈക്കെടുത്ത് മുത്തശ്ശി സൽമാ ബീവിയുടെ വീട്ടിലേക്ക് പോയത്.
മുത്തശ്ശിയുടെ വീട്ടിലെത്തിയ അഫാൻ മാല ചോദിച്ചു. തരില്ലെന്ന് പറഞ്ഞതോടെ സൽമാ ബീവിയെ കൊലപ്പെടുത്തി മാല കൈക്കലാക്കി.

പിന്നാലെ മടങ്ങിയെത്തി മാല പണയം വച്ച് കുറച്ച് കടം വീട്ടി. ശേഷം പിതാവിൻ്റെ സഹോദരൻ ലത്തീഫിനെയും ഭാര്യയേയും കൊലപ്പെടുത്തി. മൂന്ന് ക്രൂര കൊലപാതകങ്ങൾക്ക് ശേഷം വെഞ്ഞാറമ്മൂട്ടിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ മുറിയിൽ നിന്നും ഷമീമയുടെ ഞരക്കം കേട്ടു. ഇതോടെ മുറിയിലേക്ക് കയറി ഷമീമയുടെ തലയ്ക്ക് വീണ്ടും അടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരിച്ചെന്ന് കരുതി വീട് പൂട്ടിയിറങ്ങിയെന്നും അഫാൻ മൊഴി നൽകി. അഫാൻ ഫ്ലഷ് ടാങ്കിൽ ഉപേക്ഷിച്ച താക്കോൽ പൊലീസ് പേരുമലയിലെ തെളിവെടുപ്പിലാണ് കണ്ടെടുത്തത്. അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് അഫാൻ ഫർസാനയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. ഗേറ്റ് പൂട്ടിയ താക്കോൽ കയ്യിൽ നിന്ന് നഷ്‌ടപ്പെട്ടെന്ന് മനസിലാക്കിയതോടെ മതിലിന്റെ താഴെ ഇഷ്‌ടിക അടുക്കിവച്ച് അതിൽ ചവിട്ടി മതിൽ ചാടിക്കടന്നാണ് ഫർസാനയുമായി അകത്തേക്ക് കടന്നത്.

തുടർന്ന് ഫർസാനയെ വകവരുത്തുകയായിരുന്നു. പണയം വയ്ക്കാൻ മാല നൽകിയെങ്കിലും അത് തിരികെ എടുക്കാൻ ബുദ്ധിമുട്ടിച്ചതോടെ ഫർസാനയോട് കടുത്ത പകയും വൈരാഗ്യവും ഉണ്ടായെന്നായിരുന്നു അഫാൻ്റെ മൊഴി. അഫാന് മാല നൽകിയെന്ന് ഫർസാനയുടെ വീട്ടിലറിഞ്ഞതിന് പിന്നാലെയാണ് പണയം വച്ചത് തിരികെ വേണമെന്ന് ഫർസാന നിർബന്ധം പിടിച്ചതെന്ന് പൊലീസ് പറയുന്നു.