
പ്രണയചതിയോ… പതിനഞ്ചുകാരിക്കൊപ്പം കാണാതായത് അയൽവാസിയായ 42കാരനെ; ഇരുവരേയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത് 26ാം നാൾ; മൃതദേഹങ്ങൾക്ക് എത്ര ദിവസത്തെ പഴക്കമുണ്ടായിരുന്നുവെന്നത് നിർണ്ണായകം; സ്‌കൂളിൽ കൊണ്ടാക്കിയിരുന്ന ഓട്ടോഡ്രൈവറുടെ പ്രണയചതിയിൽ പതിനഞ്ചുകാരി കുടുങ്ങിയോ ? അടിമുടി ദുരൂഹത നിറഞ്ഞ സംഭവത്തിൽ നടുക്കം മാറാതെ നാട്ടുകാർ
കാസർകോട്: പൈവളിഗ സ്വദേശിയായ പതിനഞ്ചുകാരിയെയും അയൽവാസി പ്രദീപി (42)നെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പതിനഞ്ചുകാരിയെ പ്രണയ ചതിയിൽ ഇയാൾ വീഴ്ത്തിയെന്നാണ് സൂചന. വീടിന് സമീപമുള്ള കാട്ടിൽ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. അയൽവാസിയാണ് മൃതദേഹങ്ങൾ കണ്ടത്.
ഉടനെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങൾ ഇൻക്വസ്റ്റിന് ശേഷം ആശുപത്രിയിലേക്ക് മാറ്റും
ഫെബ്രുവരി 12ന് പുലർച്ചെയാണ് കുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്. സഹോദരിക്കൊപ്പം കിടന്നുറങ്ങിയ കുട്ടി വീടിന്റെ പിറക് വശത്തെ വാതിൽ തുറന്ന് പുറത്തേക്ക് പോയെന്നാണ് നിഗമനം. പെൺകുട്ടി ധരിച്ചിരുന്ന വസ്ത്രവും മൊബൈൽഫോണും വീടിനകത്ത് ഉപയോഗിച്ചിരുന്ന ചെരിപ്പുമല്ലാതെ മറ്റൊന്നും കാണാതായതുമില്ല.
കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽഫോൺ ആദ്യം ബെല്ലടിച്ചെങ്കിലും പിന്നീട് സ്വിച്ച് ഓഫായി. ഈ സാഹചര്യത്തിൽ മൃതദേഹങ്ങൾക്ക് എത്ര ദിവസത്തെ പഴക്കമുണ്ടായിരുന്നുവെന്നത് നിർണ്ണായകമാണ്. പോസ്റ്റ്‌മോർട്ടം കഴിയുമ്പോൾ കിട്ടുന്ന സൂചനകൾ തിരിച്ചറിഞ്ഞ് സംഭവത്തിൽ പോലീസ് വിശദ അന്വേഷണം നടത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓട്ടോറിക്ഷാ ഡ്രൈവറായ പ്രദീപ് പെൺകുട്ടിയുടെ വീടുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. കുട്ടികളെ സ്‌കൂളിൽ കൊണ്ടാക്കിയിരുന്നതും ഇയാളായിരുന്നു. ഇയാളുടെ ഫോണും 12-ാം തിയതിമുതൽ സ്വിച്ച് ഓഫ് ആയിരുന്നു. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കണ്ടെത്തിയ വീടിന്റെ സമീപത്തെ കാടുകളിൽ പ്രദേശവാസികളും പോലീസും തിരച്ചിൽ നടത്തിയിരുന്നു.
എന്നാൽ, അപ്പോഴൊന്നും മൃതദേഹം കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ മുതൽ വീണ്ടും തിരച്ചിലിന് എത്തി. നൂറോളം പേർ തിരച്ചിലിൽ പങ്കാളിയായി. ഇതിനിടെയാണ് പെൺകുട്ടിയുടെ വീടിന് 200 മീറ്റർ അകലെ നിന്നും മൃതദേഹം കണ്ടെത്തിയത്.
ഫെബ്രുവരി 11ന് രണ്ട് മക്കളും ഒരുമിച്ചാണ് കിടന്നുറങ്ങിയതെന്നും ഫെബ്രുവരി 12ന് പുലർച്ചെ 4.45ന് എണീറ്റപ്പോൾ മകളെ കണ്ടില്ലെന്നും പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു. മകളെ കണ്ടെത്തുന്നതിന് കുടുംബം ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജിയും ഫയൽചെയ്തിരുന്നു. കുമ്പള പോലീസിൽ നിന്നും അന്വേഷണം മാറ്റി ക്രൈം ബ്രാഞ്ചിനെ ഏൽപിക്കണമെന്ന അപേക്ഷ കാസർകോട് എസ്പിക്ക് നൽകിയിരുന്നു.
ഈ സാഹചര്യത്തിലായിരുന്നു പോലീസ് ഊർജ്ജിത തിരച്ചലിന് ഇറങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലും ഇതേ സ്ഥലത്ത് പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, യാതൊരു തുമ്പും ലഭിച്ചിരുന്നില്ല. ഇതോടെയാണ് ഇന്നു വ്യാപക തിരച്ചിൽ നടത്തിയത്. മൃതദേഹങ്ങൾക്ക് പഴക്കമുണ്ടെന്നാണു പൊലീസ് പറയുന്നത് പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.
തങ്ങൾ ഉറക്കമുണർന്നപ്പോൾ മകൾ വീട്ടിലുണ്ടായിരുന്നില്ലെന്നാണു പിതാവ് പൊലീസിനു നൽകിയ പരാതിയിൽ പറഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫെബ്രുവരി പന്ത്രണ്ടിനു പുലർച്ചെ മൂന്നരയോടെയാണു പെൺകുട്ടിയെ കാണാതായതെന്നു വ്യക്തമായി. ഇതേദിവസം തന്നെയാണു പ്രദേശവാസിയായ പ്രദീപിനെയും കാണാതായത്.
ഇതോടെ രണ്ടു പേരും ചേർന്ന് നാടുവിട്ടുവെന്ന നിഗമനം ശക്തമായി പ്രദേശത്ത് ഡോഗ് സ്ക്വാഡും പൊലീസും പരിശോധന നടത്തിയിരുന്നു. ദിവസങ്ങളോളം തിരച്ചിൽ നടത്തിയിട്ടും നൂറിലേറെപ്പേരെ ചോദ്യം ചെയ്തിട്ടും സൂചനകളൊന്നും ലഭിച്ചിരുന്നില്ല.