
കേസ് അന്വേഷണത്തിന്റെ പേരില്‍ ഫോണില്‍ വിളിച്ച് അതിജീവിതയുടെ വ്യക്തിപരമായ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു; സഹായിക്കാം എന്ന് പറഞ്ഞ് ചൂഷണം ചെയ്ത് ഭീഷണിപ്പെടുത്തി; അതിജീവത നല്‍കിയ പരാതിയിൽ പോലീസുകാരന് സസ്‌പെന്‍ഷന്‍
ഇടുക്കി: കേസ് അന്വേഷണത്തിന്റെ പേരില്‍ ഫോണില്‍ വിളിച്ച് അതിജീവിതയുടെ വ്യക്തിപരമായ കാര്യങ്ങള്‍ ചോദിച്ചറിയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പോലീസുകാരന് സസ്‌പെന്‍ഷന്‍. അടിമാലി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയായിരുന്ന പി.എല്‍.ഷാജിയെയാണ് എറണാകുളം റേഞ്ച് ഐ.ജി.സസ്പെന്‍ഡ് ചെയ്തത്.
സഹായിക്കാം എന്ന് പറഞ്ഞ് അതിജീവിതയെ പോലീസ് ഉദ്യോഗസ്ഥന്‍ ചൂഷണം ചെയ്തിരുന്നതായും ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഷാജി അടിമാലി സര്‍ക്കിള്‍ ഓഫീസിലെ റൈറ്ററായിരുന്നു. പീഡനക്കേസുകളിലെ ഇരകളെ അന്വേഷണ ഉദ്യോഗസ്ഥനോ, വനിതയായ ലെയ്സണ്‍ ഓഫീസര്‍ക്കോ മാത്രമാണ് കേസന്വേഷണത്തിന്റെ ഭാഗമായി വിളിക്കാന്‍ അനുമതിയുള്ളത്. ഷാജി ഇതിന് വിരുദ്ധമായി അതിജീവിതയെ വിളിച്ച് വ്യക്തിപരമായ വിവരങ്ങള്‍ ചോദിക്കുകയും കേസിന്റെ സങ്കീര്‍ണതകള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വന്തം ഫോണില്‍നിന്ന് സാധാരണകോളിലും വാട്സാപ്പ് കോള്‍ മുഖേനയും വിളിച്ചിട്ടുണ്ട്. ഒരു അതിജീവത നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്വമേധയാ അന്വേഷണം നടത്തുകയായിരുന്നു. ഷാജിക്കെതിരേ വേറെയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മറ്റ് പല അതിജീവിതകളെയും ഇയാള്‍ ശല്യപ്പെടുത്തിയിട്ടുണ്ടെന്ന് വിവരം കിട്ടിയതായി പോലീസ് പറയുന്നു.