video
play-sharp-fill

കുടുംബത്തോടൊപ്പം മൂന്നാര്‍ സന്ദര്‍ശിക്കാന്‍ എത്തിയ 47കാരൻ ശാരീരിക അസ്വസ്ഥതയെ തുടർന്ന് മരിച്ചു

കുടുംബത്തോടൊപ്പം മൂന്നാര്‍ സന്ദര്‍ശിക്കാന്‍ എത്തിയ 47കാരൻ ശാരീരിക അസ്വസ്ഥതയെ തുടർന്ന് മരിച്ചു

Spread the love

അടിമാലി: കുടുംബാംഗങ്ങള്‍ക്കൊപ്പം മൂന്നാര്‍ സന്ദര്‍ശിക്കാന്‍ എത്തിയ ആള്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മരിച്ചു. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശി മെഹുല്‍ മധുസൂദനന്‍ റസാനിയ (47) ആണ് മരിച്ചത്.

മൂന്നാര്‍ സന്ദര്‍ശനത്തിനു ശേഷം അമ്പഴച്ചാല്‍ സ്റ്റാര്‍ എമിറേറ്റ്‌സ് റിസോര്‍ട്ടില്‍ ഭാര്യ ഡിംപിള്‍, മാതാവ് എന്നിവരോടൊപ്പം ഇദ്ദേഹം ശനിയാഴ്ച രാത്രി മുറിയെടുത്തു താമസിച്ചു.

ഇന്നലെ തേക്കടിക്കു പോകാനിരിക്കെയാണ് പുലര്‍ച്ചെ ഒന്നേകാലിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group