ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിരുന്ന രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു ; അന്ത്യം പനി ബാധിച്ച് ചികിത്സയിലിരിക്കെ

Spread the love

തിരുവനന്തപുരം : ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിരുന്ന രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പനി ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞിനെ ഇന്ന് രാവിലെ തൈക്കാട് ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു മരണം.

video
play-sharp-fill

ഒന്നരമാസം മുമ്പാണ് ആൺകുഞ്ഞിനെ തിരുവനന്തപുരത്തെ അമ്മതൊട്ടിലിൽ കിട്ടിയത്. കുഞ്ഞിന് നേരത്തെ തന്നെ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നാണ് ശിശുക്ഷേമ സമിതിയുടെ വിശദീകരണം.

പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group