
ഭാരതപ്പുഴയുടെ തീരത്ത് ഒളിപ്പിച്ചിരുന്ന 103 കുപ്പി മദ്യം പിടികൂടി
സ്വന്തംലേഖകൻ
കുറ്റിപ്പുറം : കുറ്റിപ്പുറത്ത് എക്‌സൈസ് നടത്തിയ പരിശോധനയിൽ മദ്യം പിടികൂടി. ഭാരതപ്പുഴയുടെ തീരത്ത് നിന്നാണ് മദ്യം പിടികൂടിയത്. വിൽപ്പനയ്ക്കായി ഒളിപ്പിച്ചു വെച്ചിരുന്ന 103 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ പൊന്നാനി മദിരശേരി സ്വദേശി കണ്ണൻ എന്ന വിനോദ് എക്‌സൈസിന്റെ പിടിയിലായിട്ടുണ്ട്. ബിവറേജിൽ നിന്നും മദ്യം വാങ്ങി ഇയാൾ അമിതവിലയ്ക്ക് ഇത് അനധികൃതമായി വിൽപ്പന നടത്തുകയായിരുന്നെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.7700 രൂപയും രണ്ട് ബൈക്കുകളും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് മദ്യ വിൽപ്പന നടക്കുന്നതായുള്ള പരാതിയെ തുടർന്നാണ് കുറ്റിപ്പുറം റേഞ്ച് എക്സൈസ് സംഘം പരിശോധന നടത്തിയത്. രാത്രികാലങ്ങളിൽ പുഴയുടെ തീരം കേന്ദ്രീകരിച്ചാണ് വിനോദ് മദ്യ വിൽപ്പന നടത്തിയിരുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Third Eye News Live
0