
ചിങ്ങവനം പറമ്പത്ത് ശിവക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ഇന്നു മുതൽ 25 വരെ നടക്കും: 26-ന് ശിവരാത്രി
ചിങ്ങവനം : പറമ്പത്ത് ശിവക്ഷേത്രത്തിൽ ഭാഗവത
സപ്താഹ യജ്ഞം 18 മുതൽ 25 വരെ നടക്കും. 26നു ശിവരാത്രി. പി.കെ.വ്യാസൻ അരമനയാണ് യജ്ഞാചാര്യൻ. ഇന്നു വൈകിട്ട് 7നു സ്വാമി വിശാലാനന്ദ ദീപം തെളിക്കും.
8.15നു സംഗീത സന്ധ്യ- അഞ്ജു അനീഷ്. 21നു 12നു ഉണ്ണിയൂട്ട്, 22നു 6നു വിദ്യാ: ഗോപാല മന്ത്രാർച്ചന, 23നു 11നു രുക്മിണീ സ്വയംവരം, 5.30നു സർവൈശ്വര്യ പൂജ, 25നു 7.30നു തിരുവാതിര, 8നു ഈശ്വരനാമജപം.
26നു 6നു വിശേഷാൽ പൂജകൾ, മൃത്യുഞ്ജയഹോമം. 7 ന് പള്ളം ഹരിനാരായണീയ സമിതി യുടെ നാരായണീയം, 12നു സാം സ്കാരിക സമ്മേളനം. ക്ഷേത്രം
പ്രസിഡൻ്റ് എസ്.രതീഷ് തെക്കേ മഠം അധ്യക്ഷത വഹിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആതുരാശ്രമം സെക്രട്ടറി ഡോ.ഇ .കെ.വിജയകുമാർ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ അവാർഡ് സമ്മാനിക്കും. 6.45ന് വിശേഷാൽ ദീപാരാധന, 7.30 ന് നൃത്തം, 7.45 ന് തിരുവാതിര. 8.15ന് വാഴപ്പള്ളി ഹരിരാഗ് നന്ദന്റെ സംഗീതസദസ്സ്, 10.30 ന് വയലിൻ – ഉണ്ണികൃഷ്ണ ഗുരുക്കൾ. 11.30നു
പൂജയും കലശാഭിഷേകവും. തന്ത്രി അമ്പലപ്പുഴ ദാമോദരൻ നമ്പൂതിരി, മേൽശാന്തി രഞ്ജിത്ത് എന്നിവർ കാർമിരാകും. സപ്താഹ ദിവസങ്ങളിലും ശിവരാത്രിദിനവും 12 നു : പ്രസാദമൂട്ട് ഉണ്ടായിരിക്കുമെന്നു സെക്രട്ടറി എം.എൻ. അനിൽകു മാർ അറിയിച്ചു.