കാശ്മീരിൽ സൈനീകരുമായി ഏറ്റുമുട്ടൽ;ഒരു ഭീകരനെ വധിച്ചു.
സ്വന്തംലേഖകൻ
ഷോപ്പിയാൻ: ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ഒരു ഭീകരനെ വധിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.പ്രദേശത്ത് നിന്നും ആയുധങ്ങളും തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. മറ്റ് വിവരങ്ങൾ അറിവായിട്ടില്ല.കഴിഞ്ഞ ആഴ്ചയിൽ ജമ്മു കശ്മീരിലെ പൂഞ്ച്, രജൗറി ജില്ലകളിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. ഷെല്ലാക്രമണത്തോടൊപ്പം പാക് സേന തുടർച്ചയായി വെടിവെയ്പ്പും നടത്തിയിരുന്നു.രജൗറി ജില്ലയിലെ കേരി മേഖലയിലും പൂഞ്ച് ജില്ലയിലെ കൃഷ്ണഘട്ടി മേഖലയിലും പകൽ 11.00 മണിയോടെയായിരുന്നു പാകിസ്ഥാൻ വെടിനിർത്തൽ ലംഘനം നടത്തിയത്.ഇന്ത്യൻ സേന അതിശക്തമായി തിരിച്ചടിച്ചിരുന്നു.
Third Eye News Live
0