video
play-sharp-fill

അടിയന്തിര ചികിത്സയ്ക്കെത്തിയ രോഗിയെ തിരിഞ്ഞുനോക്കാതെ ആശുപത്രിയധികൃതർ; അർധരാത്രി രണ്ടുമണിയ്ക്ക് ആരോഗ്യമന്ത്രിയെ വിളിച്ചയാൾക്ക് നിമിഷങ്ങൾക്കുള്ളിൽ ചികിത്സ ശൈലജ ടീച്ചർ കൊലമാസ്സ്

അടിയന്തിര ചികിത്സയ്ക്കെത്തിയ രോഗിയെ തിരിഞ്ഞുനോക്കാതെ ആശുപത്രിയധികൃതർ; അർധരാത്രി രണ്ടുമണിയ്ക്ക് ആരോഗ്യമന്ത്രിയെ വിളിച്ചയാൾക്ക് നിമിഷങ്ങൾക്കുള്ളിൽ ചികിത്സ ശൈലജ ടീച്ചർ കൊലമാസ്സ്

Spread the love

സ്വന്തംലേഖകൻ

കൊച്ചി: സമൂഹമാധ്യമങ്ങളിൽ നിറയെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർക്കുള്ള കൈയ്യടികളാണ്. മന്ത്രി എന്ന നിലയിലുള്ള തന്റെ ചുമതലകളോട് നൂറ് ശതമാനം നീതി പുലർത്തി ടീച്ചർ വീണ്ടും മാതൃകയായിരിക്കുകയാണ്.
ഒരു ദിവസം മാത്രം പ്രായമായ ശിശുവിന്റെ ജീവൻ രക്ഷിക്കാൻ ഫേസ്ബുക്ക് കമന്റിലൂടെ സഹായം അഭ്യർത്ഥിച്ചയാൾക്ക് ഒരു നിമിഷം പോലും വൈകാതെ എല്ലാ സഹായവും എത്തിച്ചാണ് ശൈലജ ടീച്ചർ തന്റെ ഉത്തരവാദിത്തം നിറവേറ്റിയത്. അമ്മ മനസ്സിന്റെ നോവറിഞ്ഞ് ഒപ്പം നിൽക്കുന്ന ടീച്ചർക്ക് കക്ഷി-രാഷ്ട്രീയ ഭേദമന്യേ അഭിനന്ദനപ്രവാഹമാണ്.അതേസമയം, രണ്ടര വർഷം മുമ്പ് നടന്ന ഒരു സംഭവം പങ്കുവയ്ക്കുകയാണ് മാധ്യമപ്രവർത്തകനായ ജയശ്രീകുമാർ. അർധരാത്രി രണ്ടുമണിയ്ക്ക് അടിയന്തിരസഹായത്തിന് വേണ്ടി വിളിച്ചയാൾക്ക് ഉടനടി ഫോണെടുത്ത് സഹായം ഉറപ്പാക്കി മന്ത്രിയെ കുറിച്ചാണ് ജയശ്രീകുമാർ പറയുന്നത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിയ രോഗിയ്ക്ക് വേണ്ട ചികിത്സ നൽകാതെ വന്നപ്പോൾ ചാനലുകാരുടെ നമ്പർ ചോദിച്ച് വിളിച്ച ബന്ധുവിനോട് മന്ത്രിയെ വിളിക്കാൻ പറഞ്ഞു. ഷൈജ ടീച്ചർ തന്നെ ഫോണെടുക്കുകയും ആശുപത്രിയധികൃതരോട് സംസാരിക്കുകയും രോഗിയ്ക്ക് വേണ്ട ചികിത്സ ഉറപ്പാക്കുകയും ചെയ്തെന്നാണ് ജയശ്രീകുമാർ പങ്കുവയ്ക്കുന്നത്.അതേസമയം, ടീച്ചറുടെ മനുഷ്യത്വപരമായ ഇടപെടലിന് ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. രാത്രിയും പകലെന്നുമില്ലാതെ, ഏതുസമയത്തും മന്ത്രിയെ ബന്ധപ്പെട്ടാൽ സഹായം ഉടനടി കിട്ടുമെന്ന വിശ്വാസമാണ് ടീച്ചറെ വ്യത്യസ്തയാക്കുന്നത്. തൃശൂരിലെ സോനമോളുടെയും, കാസർഗോട്ടെ നവജാതശിശുവിന്റെയും ജീവൻ രക്ഷിക്കാനെടുത്ത നടപടികളും നിപ്പ ബാധിച്ച് മരണപ്പെട്ട നഴ്സ് ലിനിയുടെ മക്കളായ റിതുലിനും സിദ്ധാർഥിനും പനി ബാധിച്ചപ്പോൾ ഉടനടി ഐസലേഷൻ വാർഡിലേക്ക് മാറ്റി വേണ്ട
ചികിത്സ നൽകിയതും, നിപ്പയല്ലെന്ന് സ്ഥിരീകരിച്ച് അവരെ കേരളത്തിന്റെ മക്കളായി ചേർത്തുനിർത്തിയതും തുടങ്ങി നിരവധി സംഭവങ്ങളുണ്ട്.
ജയശ്രീകുമാറിന്റെ പോസ്റ്റ്:
‘ഷൈലജ ടീച്ചറെ ഫേസ്ബുക്ക് നിറയെ എല്ലാവരുംഅഭിനന്ദിക്കുന്നതു കാണുമ്പോൾ രണ്ടര വർഷം മുമ്പ് നടന്ന ഒരു സംഭവം ഓർമ്മ വരുന്നു.അതു നടന്നതു സോഷ്യൽ മീഡിയയിലല്ല. പാതിരാത്രിയിലാണ്. ആരുമറിയാതെയാണ്.സമയം 2 മണി ആകുന്നു. കൊച്ചിയിൽ കിടന്നുറന്ന നേരത്ത് തിരുവനന്തപുരത്തു നിന്ന് അടുത്ത ബന്ധുവിന്റെ വിളി വന്നു. ജനറൽ ആശുപത്രിയിൽ നിന്നാണ്. രോഗിയുമായി വന്നിട്ടു വളരെ നേരമായി. ഇതുവരെ നേരയൊന്നു നോക്കാൻ പോലും ആശുപത്രിയിലുള്ളവർ കൂട്ടാക്കിയിട്ടില്ല.’എന്തു സഹായമാണു വേണ്ടത്? ‘അവർക്കു വേണ്ടത് ചാനലുകാരുടെ നമ്പരാണ്. ഇതു വാർത്തയാക്കണം.പാതി ഉറക്കത്തിൽ ബോധമില്ലാത്തതു കൊണ്ട് തുറന്നു ചോദിച്ചുപോയി.’ചികിത്സയാണോ വേണ്ടത്, വാർത്തയാണോ?
ആരോഗ്യവകുപ്പ് മന്ത്രിയുടെ ഫോൺ നമ്പർ തരാം. നിങ്ങൾ വിളിച്ചു കാര്യം പറയൂ. ‘ബന്ധുവിന് ഞാൻ പരിഹസിക്കുന്നതു പോലെയാണ് തോന്നിയത്.
‘മന്ത്രിയിപ്പോൾ പട്ടുമെത്തയിൽ ഉറക്കമായിരിക്കും. ഞങ്ങളിവിടെ ജനറൽ ആശുപത്രിയിലെ കൊതുകുകടി കൊണ്ട് ഇരിക്കുകയാണ്. ഏതെങ്കിലും ചാനലുകാരന്റെ നമ്പർ തരാനാകുമോ?’ചാനലുകാരെ വിശ്വസിച്ച് ജീവിക്കുന്ന സമൂഹത്തെ കുറിച്ചോർത്ത് സഹതാപം തോന്നി.’ഞാനൊന്നു ശ്രമിക്കട്ടെ.’
ഫോൺ കട്ടുചെയ്ത് രണ്ടു മൂന്നു സുഹൃത്തുക്കളെ വിളിച്ചു. ആരും ഫോണെടുത്തില്ല.
ബന്ധുവിനെ വിളിച്ച് കാര്യം പറഞ്ഞു.ഒരു ചാനലുകാരനപ്പോലും വിളിച്ചുതരാനില്ലാത്തവനായി ഞാൻ നിന്നു.’നിങ്ങൾ മന്ത്രിയുടെ നമ്പറിൽ ഒന്നു വിളിച്ചു നോക്കൂ. പെഴ്സണൽ സ്റ്റാഫിലുള്ള ആരെങ്കിലും ഫോൺ എടുക്കുമായിരിക്കും. അവർക്കു ചികിത്സ കിട്ടട്ടെ.’അപ്പുറത്തുള്ളയാൾ മനസില്ലാമനസോടെ നമ്പർ വാങ്ങി ഫോൺ കട്ടു ചെയ്തു.അപ്പോഴേക്കും ഉറക്കം പൂർണമായും പോയിരുന്നു. എന്ത് വൃത്തികേടാണ് ചെയ്തത് എന്ന് അന്നേരമാണ് തിരിച്ചറിവു വന്നത്. പാതിരാത്രി കഴിഞ്ഞ സമയത്ത് മന്ത്രിയെ വിളിക്കാൻ പറഞ്ഞു നമ്പർ കൊടുക്കുക. ഇവിടുത്തെ പത്രക്കാരേക്കാൾ വിശ്വസിക്കാം എന്ന ഉത്തമ ബോധ്യവും വിശ്വാസവും കൊണ്ട് ചെയ്തതാണ്. ?എങ്കിലും മോശമായി. അവരും മനുഷ്യരല്ലേ? പിണറായി വിജയൻ മന്ത്രിസഭ അധികാരത്തിൽ വന്നിട്ട് അധികനാളായിട്ടില്ല. ശൈലജട്ടീച്ചറാണ് ആരോഗ്യമന്ത്രി. പരിചയക്കുറവുണ്ട്. ഫോണെടുക്കാൻ ആളെ ഏർപ്പെടുത്തിയിട്ടുണ്ടോ, അതോ, സ്വിച്ച്ഡ് ഓഫ് ആയിരിക്കുമോ?നട്ടപ്പാതിരാത്രി വിളിച്ചതിനു തെറി കേൾക്കുമോ?അവർ വേറെ വഴിയിൽ ചാനലുകാരെ സംഘടിപ്പിച്ച് മന്ത്രിയുടെ ഉത്തരവാദിത്തമില്ലായ്മ കൂടിച്ചേർത്ത് ലൈവ് തുടങ്ങിക്കാണുമോ?
വാർത്ത, ചാനലുകാർക്കും കൂട്ടിരിപ്പുകാർക്കും അർമാദിക്കാനുള്ളതാണ്. രോഗിയ്ക്കു ചികിത്സ കിട്ടാൻ എന്താണൊരു മാർഗം?ഒരു പെഴ്സണൽ സ്റ്റാഫെങ്കിലും ഇടപെട്ടാൽ മതിയായിരുന്നു.ഇങ്ങനെ പലതാലോചിച്ച് ഉറക്കം കെട്ടുകിടന്നു.
അരമണിക്കൂർ ആയിക്കാണും. ബന്ധുവിന്റെ വിളി വന്നു. രണ്ടുംകല്പിച്ച് ഫോണെടുത്തു.ബന്ധുവിന് വിജയിയുടെ ചിരി.’ അവരാ ഫോണെടുത്തത്. മിനിസ്റ്റർ. എന്റെ ഫോണിലൂടെ ആശുപത്രിക്കാരോടു സംസാരിച്ചു. അതുകഴിഞ്ഞ് ആശുപത്രി ഫോണിലും വിളിച്ചു. നന്നായി കൊടുത്തു. ആശുപത്രിക്കാർ ഇപ്പോൾ ഓടി നടന്നു കാര്യം നോക്കുന്നു. ദാ, ഇപ്പോൾ വിളിച്ച് ചികിത്സ കിട്ടിയോ എന്നു മിനിസ്റ്റർ ചോദിച്ചതേ ഉള്ളൂ.’എല്ലാം ഉഷാറായി. എങ്കിലും, ഫോൺ വയ്ക്കുമ്പോൾ ബന്ധു തന്റെ മനോഗതം പറയാതിരുന്നില്ല.’ചാനലുകാരു കൂടി ഉണ്ടായിരുന്നെങ്കിൽ..’ഒരു ഉത്തമ കമ്യൂണിസ്റ്റിനെ അന്ന് ഹൃദയം കൊണ്ട് അഭിവാദ്യം ചെയ്തു.