video
play-sharp-fill
പോസ്റ്റൽ വോട്ട് തിരിമറി; പൊലീസുകാരന് സസ്‌പെൻഷൻ

പോസ്റ്റൽ വോട്ട് തിരിമറി; പൊലീസുകാരന് സസ്‌പെൻഷൻ

സ്വന്തംലേഖകൻ

തിരുവനന്തപുരം: പൊലീസിലെ പോസ്റ്റൽ വോട്ട് തിരിമറിയിൽ പൊലീസുകാരന് സസ്‌പെൻഷൻ. ഐആർ ബറ്റാലിയനിലെ കമാൻഡർ വൈശാഖിനെയാണ് സസ്‌പെൻഡ് ചെയ്തത്. ക്രൈംബ്രാഞ്ച് ഇയാൾക്കെതിരെ വോട്ട് തിരിമറിയിൽ കേസ് എടുത്തതോടെയാണ് നടപടി. അതേസമയം, വോട്ട് തിരിമറിയിലെ പ്രധാന തെളിവായ ശ്രീപത്മനാഭ എന്ന പേരിലുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പ് നിക്കം ചെയ്തു. ഈ ഗ്രൂപ്പിലാണ് പോസ്റ്റൽ വോട്ട് ശേഖരിക്കാനുള്ള ശബ്ദരേഖ അയച്ചത്. പോസ്റ്റൽ വോട്ട് ചെയ്യാൻ മറ്റുള്ളവരെ നിർബന്ധിച്ചത് വൈശാഖാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജനപ്രാതിനിധ്യ നിയമം അനുസരിച്ചാണ് ഇയാൾക്കെതിരെ കേസെടുത്തത്. മറ്റുള്ളവർക്കെതിരെ വിശദമായ അന്വേഷണത്തിന് ശേഷം നടപടി സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. പോസ്റ്റൽ വോട്ട് ക്രമക്കേടിൽ വിശദമായ അന്വേഷണം നടത്തണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡിജിപിക്ക് നിർദേശം നൽകിയിരുന്നു. പോസ്റ്റൽ വോട്ട് ക്രമക്കേടിൽ പൊലീസ് അസോസിയേഷന്റെ പങ്ക് വ്യക്തമാക്കുന്ന റിപ്പോർട്ട് ഡിജിപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകിയത്.