video
play-sharp-fill

തോട്ടിൽ കുളിക്കാൻ പോയ വീട്ടമ്മയുടെ മൂന്നു പവൻ സ്വർണ്ണമാല തട്ടിയെടുത്തു: പെൺ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞ രണ്ട് യുവാക്കൾ പോലീസിന്റെ പിടിയിൽ

തോട്ടിൽ കുളിക്കാൻ പോയ വീട്ടമ്മയുടെ മൂന്നു പവൻ സ്വർണ്ണമാല തട്ടിയെടുത്തു: പെൺ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞ രണ്ട് യുവാക്കൾ പോലീസിന്റെ പിടിയിൽ

Spread the love

 

ഇടുക്കി: തൊടുപുഴയിൽ വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞു മൂന്നു പവൻ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്ന യുവാക്കൾ പിടിയിൽ. തൃശൂർ വെള്ളാങ്കല്ലൂർ സ്വദേശി അലൻ (19) തൊടുപുഴ മണക്കാട് സ്വദേശി ബിജു(18) എന്നിവരാണ് പിടിയിലായത്.

 

ആലപ്പുഴ മാന്നാറില്‍ അലന്‍റെ പെണ്‍ സുഹൃത്തിന്‍റെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പോലീസ് ഇരുവരെയും പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മണക്കാട് ചെറുകാട്ടുപാറയ്ക്കു സമീപം തോട്ടില്‍ കുളിക്കാനെത്തിയ വീട്ടമ്മയുടെ മാലയാണ് പ്രതികള്‍ ഇവരുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ ശേഷം പൊട്ടിച്ചെടുത്തു മുങ്ങിയത്.

 

തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ വീട്ടമ്മ ഭർതൃമാതാവിനും കുട്ടിയോടുമൊപ്പമാണ് തോട്ടില്‍ തുണിയലക്കാനും കുളിക്കാനുമായി പോയത്. ഈ സമയത്താണ് ഒരാളെത്തി മാല പൊട്ടിച്ച്‌ രക്ഷപ്പെട്ടത്. പിന്നീട് പ്രതികള്‍ സ്കൂട്ടറില്‍ പ്രദേശത്തുനിന്നും കടന്നു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചുള്ള പരിശോധനയ്ക്കൊടുവിലാണ് പ്രതികളെ പിടികൂടാനായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group