video
play-sharp-fill

ദീർഘദൂര ടൂറിസ്റ്റ് ബസ്സിൽ വന്നിറങ്ങിയ യുവാവും യുവതിയും ലഹരിയുമായി ഡാൻസാഫിന്റെ പിടിയിൽ

ദീർഘദൂര ടൂറിസ്റ്റ് ബസ്സിൽ വന്നിറങ്ങിയ യുവാവും യുവതിയും ലഹരിയുമായി ഡാൻസാഫിന്റെ പിടിയിൽ

Spread the love

 

തിരുവനന്തപുരം: കല്ലമ്പലത്ത് ലഹരിമരുന്നുമായി യുവാവും യുവതിയും പിടിയിൽ. വർക്കല താന്നിമൂട് സ്വദേശികളായ ദീപു (25), അഞ്ജന (30) എന്നിവരാണ് പിടിയിലായത്. ദീർഘദൂര ടൂറിസ്റ്റ് ബസ്സിൽ വന്നിറങ്ങിയ ഇവർ രണ്ട് പേരെയും ഡാൻസാഫ് ടീമാണ് പിടികൂടിയത്.

 

ബാംഗ്ലൂരിൽ നിന്നും ഇരുവരും വന്നതായാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഇവരുടെ കയ്യിലുണ്ടായിരുന്ന ലഹരി ശേഖരത്തിന്റെ അളവ് തൂക്കം നിശ്ചയിച്ചിട്ടില്ല. ഇവർ വില്പനയ്ക്കായി ലഹരി ശേഖരം കേരളത്തിൽ എത്തിച്ചതാണോ അതോ മറ്റാർക്കെങ്കിലും കൈമാറുന്നതിന് വേണ്ടി കൊണ്ടുവന്നതാണോ എന്നുള്ള കാര്യങ്ങൾ കൂടുതൽ ചോദ്യം ചെയ്യലിലൂടെ മാത്രമേ വ്യക്തമാവൂ എന്ന് പോലീസ് അറിയിച്ചു.

 

പ്രതികളെ കല്ലമ്പലം പോലീസിന് കൈമാറി. പിടിയിലായ വർക്കല താന്നിമൂട് സ്വദേശിയായ ദീപു മുൻപും സമാനമായ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group