
കാട്ടാക്കട പ്ലസ് വൺ വിദ്യാർഥിയുടെ ആത്മഹത്യ: ആരോപണ വിധേയനായ ക്ലർക്കിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചലിൽ പ്ലസ് വൺ വിദ്യാർത്ഥി സ്കൂളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ ക്ലർക്കിനെ സസ്പെൻഡ് ചെയ്തു. പരുത്തിപ്പളളി ഗവ. വിഎച്ച്എസ്എസിലെ ക്ലാർക്ക് ജെ സനലിനെയാണ് അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്.
വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊല്ലം മേഖലാ അസിസ്റ്റൻ്റ് ഡയറക്ടറും, പരുത്തിപ്പളളി ഗവ.വിഎച്ച്എസ്എസ് പ്രിൻസിപ്പാളും സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
സ്‌കൂൾ ജീവനക്കാരന്റെ ഭാഗത്തുനിന്നുള്ള മോശം പെരുമാറ്റവും പരീക്ഷയെഴുതാൻ കഴിയില്ലെന്ന ആശങ്കയുമാണ് മരണകാരണമെന്നാണ് വീട്ടുകാരുടെ ആരോപണം. റെക്കോഡ് ബുക്കിൽ സീൽ വെക്കുന്നതുമായി ബന്ധപ്പെട്ട് സ്‌കൂളിലെ ക്ലാർക്കും എബ്രഹാമുമായി വ്യാഴാഴ്ച രാവിലെ തർക്കമുണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവനക്കാരൻ എബ്രഹാമിനെ അസഭ്യംപറഞ്ഞതായും ഓഫീസിൽനിന്ന് ഇറക്കിവിട്ടതായും മറ്റു വിദ്യാർഥികൾ ആരോപിക്കുന്നു. ഇതിനെത്തുടർന്ന് രക്ഷിതാവിനോട് സ്‌കൂളിൽ എത്തണമെന്ന് പ്രിൻസിപ്പൽ നിർദേശിച്ചിരുന്നു.