
കാസർഗോഡ് കാട്ടുപന്നി ആക്രമണം: നിസ്കരിക്കാൻ പിതാവിനൊപ്പം പള്ളിയിലെത്തിയ വിദ്യാർത്ഥിക്ക് പരിക്ക്
കാസർഗോഡ്: കാട്ടുപന്നി ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്. കാസർഗോഡ് തളങ്കരയിൽ സ്വദേശി യൂസഫിൻ്റെ മകൻ മുഹമ്മദ് ഷെഹാം (15) നാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 5.45 ആണ് സംഭവം.
പള്ളിയിൽ നിസ്കരിക്കാനായി കുട്ടിയും കുട്ടിയുടെ പിതാവും കൂടി ബൈക്കിലെത്തുകയായിരുന്നു. പള്ളിയുടെ സമീപത്തെ റോഡിൽ ബൈക്ക് നിർത്തിയിട്ട ശേഷം ഷെഹാം പള്ളിക്കകത്തേക്ക് കയറുന്ന സമയത്തായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. കൈയ്ക്കും കാലിനും പരിക്കേറ്റ കുട്ടിയെ കാസർഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Third Eye News Live
0