ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം ; സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിന് ദാരുണാന്ത്യം

Spread the love

മാച്ചാംതോട് : പാലക്കാട് – കോഴിക്കോട് ദേശീയ പാതയിൽ മാച്ചാംതോട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

video
play-sharp-fill

എഴക്കാട് ആലങ്ങാട് രമേഷിന്റെ മകൻ അഭിജിത്ത് (20) ആണ് മരിച്ചത്. ഇന്നലെ അർധരാത്രിയോടെയാണ് അഭിജിത്തും സുഹൃത്ത് ജിതിനും കൂടി സ്കൂട്ടറിൽ വരുമ്പോൾ അതേ ദിശയിൽ വന്ന ലോറി ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ സ്കൂട്ടറിൽ തട്ടിയാണ് അപകടം.

മലമ്പുഴ ഐ ടി ഐ വിദ്യാർത്ഥിയായിരുന്നു മരിച്ച അഭിജിത്ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group