
കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ്. രാജേന്ദ്രന്റെ മകന് ആദര്‍ശ് അന്തരിച്ചു ; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കാണാം
പുനലൂര്‍ : കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ്. രാജേന്ദ്രന്റെ മകന് ആദര്‍ശ് അന്തരിച്ചു.
തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയാണ് ആദര്‍ശ്. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ രാത്രി എട്ടരയോടെയാണ് അപകടം.
കാറില്‍ യാത്ര ചെയ്യുകയായിരുന്നു ആദര്‍ശ്. നിയന്ത്രണം വിട്ട കാര്‍ എതിര് വശത്തൂകൂടെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തില്‍ കാര്‍ അടുത്ത വീടിന്റെ ഗേറ്റിലിടിച്ചാണ് നിന്നത്. കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. കാറില്‍ കുടുങ്ങിക്കിടന്ന ആദര്‍ശിനെ ഫയര്‍ഫോഴ്സെത്തി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ആദര്‍ശ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.
Third Eye News Live
0