
ഡല്‍ഹിയിലെ നുണകളുടെ ഭരണം അവസാനിച്ചു, വഞ്ചനയുടെയും അഴിമതിയുടെയും ചില്ലുകൊട്ടാരം തകര്‍ത്തു, ജനങ്ങള്‍ക്ക് വ്യാജ വാഗ്ദാനം നല്‍കുന്നവര്‍ക്ക് ഇതൊരു പാഠമായിരിക്കും; തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡല്‍ഹിയിലെ നുണകളുടെ ഭരണം അവസാനിച്ചുവെന്ന് എഎപിയുടെ തോല്‍വിയെ പരാമര്‍ശിച്ച് അമിത് ഷാ പറഞ്ഞു.
ഡല്‍ഹിയുടെ ഹൃദയത്തിലാണ് പ്രധാനമന്ത്രി മോദി. നുണകളുടെയും വഞ്ചനയുടെയും അഴിമതിയുടെയും ചില്ലുകൊട്ടാരം തകര്‍ത്ത് ഡല്‍ഹിയെ ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് മോചിപ്പിക്കാന്‍ ജനങ്ങള്‍ പ്രയത്‌നിച്ചു.
വാഗ്ദാനം പാലിക്കാത്തവരെ ഡല്‍ഹിയിലെ ജനങ്ങള്‍ ഒരു പാഠം പഠിപ്പിച്ചു. രാജ്യത്തെമ്പാടും ജനങ്ങള്‍ക്ക് വ്യാജ വാഗ്ദാനം നല്‍കുന്നവര്‍ക്ക് ഇതൊരു പാഠമായിരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആം ആദ്മി പാര്‍ട്ടിയെ ബഹുദൂരം പിന്നിലാക്കി വന്‍വിജയമാണ് ബിജെപി ഡല്‍ഹിയില്‍ നേടിയത്. ഇതോടെ 27 കൊല്ലത്തെ ഇടവേളയ്ക്കു ശേഷം ഭരണത്തിലേക്ക് തിരിച്ചുവരാനുള്ള സുവര്‍ണാവസരമാണ് ബിജെപിക്ക് ലഭിച്ചത്.
Third Eye News Live
0