
നിയന്ത്രണം നഷ്ടപ്പെട്ട പോലീസ് ജീപ്പ് മറിഞ്ഞ് രണ്ട് ഓഫീസർമാർക്ക് പരിക്ക്
വയനാട്: പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു രണ്ട് പേർക്ക് പരിക്ക്. മാനന്തവാടി സ്പെഷല്‍ മൊബൈല്‍ സ്ക്വാഡ് ഡിവൈ എസ്പി ഓഫീസിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ജീപ്പ് ഡ്രൈവർ എ എസ് ഐ ബൈജു, സിവില്‍ പോലീസ് ഓഫീസർ ലിപിൻ എന്നിവർക്കാണ് പരിക്കേറ്റു.
മാനന്തവാടി കണിയാരത്തവെച്ചായിരുന്നു അപകടം. എതിർ ദിശയിൽ നിന്ന് വന്ന മറ്റൊരു വാഹനത്തെ മറികടന്ന് തെറ്റായ ദിശയില്‍ കടന്നു വന്ന കാറിനെ വെട്ടിച്ച് മാറ്റാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടമെന്നാണ് വിവരം.
ഉടൻ തന്നെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇരുവരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0