മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികൾക്കു നേരെ റാ​ഗിങ്ങ്; സീനിയർ വിദ്യാർത്ഥികൾ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്ന് പരാതി; 11 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

Spread the love

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളെ റാഗ് ചെയ്ത വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ.

video
play-sharp-fill

പതിനൊന്ന് രണ്ടാം വർഷ വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്. വിദ്യാർത്ഥികൾ നൽകിയ പരാതിയിന്മേലാണ് നടപടി. കോളജ് ഹോസ്റ്റലിലാണ് റാഗിങ് നടന്നത്.

സീനിയർ വിദ്യാർത്ഥികൾ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നായിരുന്നു പരാതി. അഞ്ചംഗ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പൽ വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർ നടപടികൾക്കായി പ്രിൻസിപ്പൽ മെഡിക്കൽ കോളേജ് പൊലീസിനു റിപ്പോർട്ട് നൽകി.