ജീവിതത്തെ കാർന്നുതിന്നാനെത്തിയ കാൻസർ ; കുറവിലങ്ങാട് അതിജീവിതരുടെ മുഖാമുഖം പരിപാടി സ്വരുമ പാലിയേറ്റീവ് കെയർ സംഘടിപ്പിച്ചു

Spread the love

കുറവിലങ്ങാട്: ജീവിതത്തെ കാർന്നുതിന്നാനെത്തിയ കാൻസറിനെ നിശ്ചദാർഢ്യവും ലഭ്യമായ ചികിത്സകളും പ്രയോജനപ്പെടുത്തി മനക്കരുത്തില്‍ മറികടന്നവരുടെ മുഖാമുഖം ഏറെ ശ്രദ്ധേയമായി.

video
play-sharp-fill

കാൻസർ ദിനാചരണത്തിന്‍റെ ഭാഗമായി സ്വരുമ പാലിയേറ്റീവ് കെയർ സംഘടിപ്പിച്ച കാൻസർ അതിജീവിതരുടെ മുഖാമുഖം പരിപാടിയിലാണ് മനസ് തുറന്ന സംഭാഷണങ്ങള്‍ നടന്നത്. മുഖാമുഖം പരിപാടിയില്‍ സ്വരുമ പാലിയേറ്റീവ് കെയർ പ്രസിഡന്‍റ് ഷിബി വെള്ളായിപറമ്പില്‍ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി കെ.വി. തോമസ്, വൈസ് പ്രസിഡന്‍റ് മിനിമോള്‍ ജോർജ്, ഭാരവാഹികളായ സി.കെ. സന്തോഷ്, ഷാജി പുതിയിടം, സുനില്‍ അഞ്ചുകണ്ടത്തില്‍, കോ-ഓർഡിനേറ്റർ ബെന്നി കോച്ചേരി, പാലിയേറ്റീവ് നഴ്‌സ് ദീപ്തി കെ. ഗോപാലൻ എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group