
കോട്ടയം: പത്തനംതിട്ടയിൽ വിവാഹത്തിന് പോയ സംഘത്തിലെ കുടുംബത്തിന് നേരെ ഉണ്ടായ പൊലീസിന്റെ നരനായാട്ടിൽ സിഎസ്ഡിഎസ് സംസ്ഥാന കമ്മിറ്റി പ്രതിഷേധമറിയിക്കുന്നുവെന്ന് സുനിൽ തങ്കപ്പൻ. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ ഒപ്പം ഉണ്ടായിരുന്നവർക്കായി റോഡരികിൽ കാത്തു നിന്നവരെയാണ് പോലീസ് അകാരണമായി ക്രൂരമായി മർദ്ദിച്ചത്.
പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാന്റ് പരിസരത്തുവച്ച് നടന്ന അക്രമത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ മർദ്ദനത്തിനിരയായിട്ടുണ്ട്. ഈ തേർവാഴ്ചയിൽ സിഎസ്ഡിഎസ് സംസ്ഥാന കമ്മിറ്റിയുടെ പ്രതിഷേധമറിയിക്കുന്നുവെന്നും സുനിൽ തങ്കപ്പൻ പറഞ്ഞു.
യാതൊരു പ്രകോപനവും ഇല്ലാതെ പോലീസ് നടത്തിയ നരയാട്ടിൽ അടിയന്തര നടപടി ഉണ്ടാകണം. മുഖ്യമന്ത്രി അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണം. സംഭവത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരെ ഡിവൈെഎസ്പി ഓഫീസിലേക്ക് സ്ഥലംമാറ്റുക വഴി ജനവിഭാഗത്തോട് ചെയ്യുന്ന അതിക്രൂരത വീണ്ടും ഉണരുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ക്രൂര പീഡനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ പ്രതിഷേധം സിഎസ്ഡിഎസിന്റെ ഭാഗത്തുനിന്നും അറിയിക്കുന്നു. ഈ ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അട്രോസിറ്റി ആക്ട് പ്രകാരം ഇവർക്കെതിരെ നടപടിയെടുക്കണമെന്നും സിഎസ്ഡിഎസിനു വേണ്ടി ആവശ്യപ്പെടുന്നുവെന്നും സുനിൽ തങ്കപ്പൻ പറഞ്ഞു.







