video
play-sharp-fill

കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേർ എക്സൈസിന്റെ പിടിയിൽ; പരിശോധനയിൽ കാറിൽനിന്നും ഇവരുടെ ഫ്ലാറ്റിൽനിന്നുമായി 40.82 കിലോ കഞ്ചാവ് പിടിച്ചെടുത്തു

കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേർ എക്സൈസിന്റെ പിടിയിൽ; പരിശോധനയിൽ കാറിൽനിന്നും ഇവരുടെ ഫ്ലാറ്റിൽനിന്നുമായി 40.82 കിലോ കഞ്ചാവ് പിടിച്ചെടുത്തു

Spread the love

മഞ്ചേരി: 40.82 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് സംഘം അറസ്റ്റുചെയ്തു. കാരാപറമ്പ്-ആമയൂർ റോഡിൽ വെച്ചാണ് കഞ്ചാവ് കടത്തുകയായിരുന്ന പ്രതികളെയും അവർ സഞ്ചരിച്ച കാറും പിടിച്ചെടുത്തത്. മൊറയൂർ കീരങ്ങാട്ടുതൊടി അനസ് (31), പഞ്ചായത്തുപടി പിടക്കോഴി വീട്ടിൽ ഫിറോസ് (37) എന്നിവരെയാണ് പിടികൂടിയത്.

കാറിൽനിന്ന് 20.489 ഗ്രാമും പ്രതികൾ താമസിച്ച ചകിരിമൂച്ചിക്കലെ ഫ്ലാറ്റിൽനിന്ന് 20.331 ഗ്രാമുമാണ് കഞ്ചാവ് കസ്റ്റഡിയിലെടുത്തത്. കാർ പരിശോധിക്കുന്നതിനിടെ വൈദ്യുതടോർച്ച് ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഷോക്കടിപ്പിച്ച് കുതറി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ കീഴ്‌പ്പെടുത്തി അറസ്റ്റുചെയ്യുകയായിരുന്നു.

അനസിന്റെ മൊറയൂരിലുള്ള വീട്ടിൽനിന്ന് 75 കിലോ കഞ്ചാവും 52 ഗ്രാം എം.ഡി.എം.എ.യും നേരത്തേ പിടികൂടിയിരുന്നു. അനസിന്റെ മാതാപിതാക്കളായ അബ്ദുറഹിമാൻ, സീനത്ത് എന്നിവരെ ഈ കേസിൽ മഞ്ചേരി എൻ.ഡി.പി.എസ്. കോടതി 34 വർഷം തടവിനു ശിക്ഷിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ കഞ്ചാവ് വിൽപ്പനക്കാർക്ക് വൻതോതിൽ കഞ്ചാവ് എത്തിച്ചുനൽകുന്ന മൊത്തക്കച്ചവടക്കാരനാണ് പിടിയിലായ ഫിറോസ്. മഞ്ചേരി പൂക്കൊളത്തൂർ റോഡിൽ ചകിരിമൂച്ചിക്കലുള്ള ലോഡ്‌ജിൽ പത്തുമുറികൾ ഒന്നിച്ച് വാടകയ്ക്കെടുത്താണ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടാനായത്.

അന്വേഷണം ഊർജിതമാണെന്നും കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകുമെന്നും മലപ്പുറം എക്സൈസ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ നൗഫൽ അറിയിച്ചു. അഡീഷണൽ എക്സൈസ് കമ്മീഷണർ പി. വിക്രമന്റെ മേൽനോട്ടത്തിൽ മലപ്പുറം എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ്, മലപ്പുറം എക്സൈസ്‌ ഇന്റലിജിൻസ് ബ്യൂറോ, എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡ് എന്നിവരുടെ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്.