video
play-sharp-fill

മകനൊപ്പം യാത്ര ചെയ്യവേ അബദ്ധത്തിൽ ട്രെയിൻ മാറി കയറി; യാത്രക്കാരിയായ സ്ത്രീയെ ചുമട്ടുതൊഴിലാളി ബലാത്സംഗം ചെയ്തു; സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

മകനൊപ്പം യാത്ര ചെയ്യവേ അബദ്ധത്തിൽ ട്രെയിൻ മാറി കയറി; യാത്രക്കാരിയായ സ്ത്രീയെ ചുമട്ടുതൊഴിലാളി ബലാത്സംഗം ചെയ്തു; സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

Spread the love

മുംബൈ: മുംബൈയിൽ ട്രെയിൻ മാറിക്കയറിയ സ്ത്രീയെ ചുമട്ടുതൊഴിലാളി ബലാത്സംഗം ചെയ്തു. മുംബൈയിലെ ബാന്ദ്ര ടെർമിനസിൽ ആണ് സംഭവം.

ദീർഘദൂര ട്രെയിനിൽ മുംബൈയിൽ വന്നിറങ്ങിയ മധ്യവയസ്കയായ സ്ത്രി അബദ്ധത്തിൽ ട്രെയിൻ മാറിക്കയറുകയായിരുന്നു.

ആളെഴിഞ്ഞ ട്രെയിനിൽ വെച്ച് ചുമട്ടുതൊഴിലാളി ഇവരെ ബലാത്സംഗം ചെയ്ത ശേഷം രക്ഷപ്പെടുകയായിരുന്നു. വീട്ടമ്മ നൽകിയ പരാതിയിൽ ചുമട്ടുതൊഴിലാളിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച രാത്രിയാണ് സംഭവം. മകനോടൊപ്പമാണ് വീട്ടമ്മ ഒരു ഔട്ട്‌സ്റ്റേഷൻ ട്രെയിനിൽ ബാന്ദ്ര ടെർമിനസിൽ എത്തിയത്.

ട്രെയിൻ നിർത്തിയ ശേഷം പുറത്തിറങ്ങിയ ഇവർ അബദ്ധത്തിൽ  പ്ലാറ്റ്‌ഫോമിന്‍റെ മറുവശത്ത് വന്ന മറ്റൊരു ട്രെയിനിൽ കയറുകയായിരുന്നുവെന്നാണ് വിവരം. ട്രെയിനിൽ മറ്റു യാത്രക്കാർ ഇല്ലായിരുന്നു. അളില്ലാത്ത ട്രെയിനിൽ സ്ത്രീയെക്കണ്ട ചുമട്ടുതൊഴിലാളി ഇവരെ  ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് യുവതി ബാന്ദ്ര ജിആർപി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിസിടിവികൾ പരിശോധിച്ചാണ് പ്രതിയായ പോർട്ടറെ പിടികൂടിയത്.

അതേസമയം ബാന്ദ്ര ടെർമിനസിൽ ഇറങ്ങിയ ശേഷം എന്തുകൊണ്ടാണ് യുവതി മറ്റൊരു ട്രെയിനിൽ പ്രവേശിച്ചതെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും  സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നതായും  ജിആർപി പൊലീസ് അറിയിച്ചു.