Spread the love

വിവിധ തസ്തികകളിലായി ആകെ പത്ത് ഒഴിവുകളാണ് ഉള്ളത്. ജനുവരി 28നാണ് അപേക്ഷ ക്ഷണിച്ചത്. യോഗ്യരായ ഉദ്യോഗാർത്ഥികള്‍ക്ക് ഫെബ്രുവരി 12 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.

video
play-sharp-fill

ഒഴിവുകളും മറ്റ് വിവരങ്ങളും

റിസപ്‌ഷനിസ്റ്റ് തസ്തികയില്‍ ആകെ ഒരു ഒഴിവാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 14,600 രൂപ വരെ ശമ്ബളം ലഭിക്കും. അപേക്ഷിക്കുന്നവർ 20 വയസിനും 41 വയസിനും ഇടയില്‍ പ്രായമുള്ളവർ ആയിരിക്കണം. റിസപ്‌ഷനിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ അംഗീകൃത സ്ഥാപനം/ സർവകലാശാലയില്‍ നിന്ന് ബിരുദം പൂർത്തിയായിരിക്കണം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ പ്രാവീണ്യം നിർബന്ധം. ബന്ധപ്പെട്ട മേഖലയില്‍ പ്രവർത്തി പരിചയം അഭികാമ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോയിലർ ഓപ്പറേറ്റർ തസ്തികയിലും ഒരു ഒഴിവാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 19,750 രൂപ വരെ ശമ്ബളം ലഭിക്കും. 20 വയസിനും 41 വയസിനും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷ നല്‍കാം. ബോയിലർ ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ഫസ്റ്റ്/ സെക്കൻഡ് ക്ലാസ് ബോയിലേർ കോംപിറ്റൻസി സർട്ടിഫിക്കറ്റ് നേടിയിരിക്കണം.

പ്രൊഡക്ഷൻ സൂപ്പർവൈസർ താതികയില്‍ ആകെ രണ്ട് ഒഴിവുകളാണ് ഉള്ളത്. ഈ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 15,600 രൂപ വരെ ശമ്ബളം ലഭിക്കും. അപേക്ഷകർ 20 വയസിനും 41 വയസിനും ഇടയില്‍ പ്രായമുള്ളവർ ആയിരിക്കണം. അംഗീകൃത സ്ഥാപനത്തില്‍ നിന്ന് കെമിസ്ട്രി/ ബയോകെമിസ്ട്രി/ ബോട്ടണി/ ബയോടെക്നോളജി എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും ബി.എസ്.സി ബിരുദം അല്ലെങ്കില്‍ ബിടെക് അതുമല്ലെങ്കില്‍ ആയുർവേദത്തില്‍ ബിഫാം പൂർത്തിയാക്കിയവർക്ക് അപേക്ഷ നല്‍കാം.

കോസ്റ്റ് അക്കൗണ്ടന്റ് തസ്തികയില്‍ ഒരു ഒഴിവാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 50,200 രൂപ വരെ ശമ്ബളം ലഭിക്കും. കോസ്റ്റ് അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 20 വയസും ഉയർന്ന പ്രായപരിധി 41 വയസുമാണ്. അപേക്ഷകർ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ബിരുദവും, സിഎംഎ (സെർട്ടിഫൈഡ് മാനേജ്‌മന്റ് അക്കൗണ്ടന്റ്) കോഴ്‌സും പൂർത്തിയാക്കിയിരിക്കണം. കൂടാതെ, ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വർഷത്തെ പ്രവർത്തി പരിചയം നിർബന്ധം.

റിസർച്ച്‌ അസോസിയേറ്റ്സ് തസ്തികയില്‍ അഞ്ച് ഒഴിവാണ് ഉള്ളത്. പ്രതിമാസം 31,750 രൂപ വരെ ശമ്ബളം ലഭിക്കും. ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 20 വയസും ഉയർന്ന പ്രായപരിധി 41 വയസുമാണ്. അംഗീകൃത സ്ഥാപനത്തില്‍ നിന്ന് എംഫാം അല്ലെങ്കില്‍ ബോട്ടണി/ ബയോടെക്നോളജി/ ഇൻസ്ട്രുമെന്റഷൻ എന്നിവയില്‍ ഏതിലെങ്കിലും ബി.എസ്.സി ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.

തിരഞ്ഞെടുപ്പ് പ്രക്രിയ

അപേക്ഷ സമർപ്പിക്കാൻ ഉദ്യോഗാർത്ഥികള്‍ ഫീസ് അടയ്‌ക്കേണ്ടതില്ല. അപേക്ഷ അയച്ചവരില്‍ നിന്ന് ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കായി വ്യക്തിഗത അഭിമുഖം നടത്തും. അഭിമുഖത്തിലെ പ്രകടം അനുസരിച്ചാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഔഷധിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.oushadhi.org/careers സന്ദർശിക്കുക.

അപേക്ഷിക്കേണ്ടത് എങ്ങനെ?

ഔഷധിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.oushadhi.org/careers സന്ദർശിക്കുക.
ഗൂഗിള്‍ ഫോം രൂപത്തിലാണ് അപേക്ഷ ഉണ്ടാവുക.
ആവശ്യപ്പെടുന്ന വിവരങ്ങള്‍ പൂരിപ്പിച്ച്‌ നല്‍കിയ ശേഷം, അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന തസ്തിക കൂടി തിരഞ്ഞെടുക്കുക.
ഇനി നല്‍കിയ വിവരങ്ങള്‍ ഒന്നുകൂടി പരിശോധിച്ച ശേഷം അപേക്ഷ സമർപ്പിക്കുക.