
കോട്ടയം: തിരുനക്കര മഹാദേവക്ഷേത്ര മതിൽ കെട്ടിനുള്ളിൽ പരസ്യമായി അസഭ്യം വിളിച്ച് പറഞ്ഞ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ വനിത. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ അസഭ്യം വിളി മുറുകിയതോടെ ഭക്തർ ഇടപെട്ടു.
അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുടെ ഭാഗത്തുനിന്ന് മുൻപും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇത്തരം മര്യാദകേടുകൾ വെച്ചുപൊറുപ്പിക്കാവില്ലെന്നും ക്ഷേത്രത്തിൻ്റെ ആചാര്യ മര്യാദകൾക്ക് ഭംഗം വരുന്ന രീതിയിൽ പെരുമാറുന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഭക്തജനങ്ങൾ ദേവസ്വം ബോർഡിനും ദേവസ്വം മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ക്ഷേത്രകാര്യങ്ങളിൽ ഇടപെടുന്നില്ലെന്നും ജീവനക്കാർ കൃത്യമായി ജോലി ചെയ്യുന്നില്ലെന്നും ചൂണ്ടിക്കാണിച്ചു ഭക്തജനങ്ങൾ മുൻപ് ദേവസ്വം ബോർഡിന് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതി നൽകിയവരെ കാണിച്ചു തരാം എന്ന് പറഞ്ഞതിനുശേഷം ക്ഷേത്രം മതിൽക്കെട്ടിനകത്ത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അസഭ്യം വിളി നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


