Spread the love

കോഴിക്കോട് : മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ വാടകക്ക് താമസിച്ചിരുന്ന വീടിന്റെ ഒന്നാംനിലയില്‍ നിന്ന് ഹോട്ടല്‍ ജീവനക്കാരിയായ യുവതി താഴേക്ക് ചാടിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്.

video
play-sharp-fill

സംഭവത്തില്‍ യുവതിയുടെ ഇടുപ്പെല്ല് പൊട്ടി ചികിത്സയിലാണ്. മുക്കത്തെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയും കണ്ണൂർ പയ്യന്നൂർ സ്വദേശിനിയുമായ യുവതിക്കാണ് പരിക്കേറ്റത്.

ഹോട്ടല്‍ ഉടമയും മറ്റു രണ്ടു പേരും രാത്രി താൻ താമസിക്കുന്ന വീട്ടിലെത്തി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോള്‍ രക്ഷപ്പെടാനായി താഴേക്ക് എടുത്തുചാടുകയായിരുന്നുവെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഹോട്ടല്‍ ഉടമ ദേവദാസ്, റിയാസ്, സുരേഷ് എന്നിവർക്കെതിരെയാണ് മുക്കം പൊലീസ് കേസെടുത്തത്. അതിക്രമിച്ച്‌ കടക്കല്‍, മാനഹാനിയുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ശനിയാഴ്ച രാത്രി 11ഓടെയാണ് സംഭവം. മുക്കത്തിനടുത്ത മാമ്ബറ്റയില്‍ വാടകക്ക് താമസിച്ചിരുന്ന വീടിന്റെ സമീപം പുതുതായി ആരംഭിച്ച ഹോട്ടലില്‍ ജീവനക്കാരിയാണ് യുവതി.

രാത്രി നിലവിളി കേട്ട് ഓടിക്കൂടിയ അയല്‍വാസികളും നാട്ടുകാരും യുവതിയെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.