Spread the love

കോട്ടയം: ഓൺലൈൻ ട്രേഡിങ്ങിലൂടെ വൈദികനിൽ നിന്ന് 15 കോടി രൂപ തട്ടിയ കേസിൽ രണ്ടു പേർ പിടിയിൽ. താമരശേരി സ്വദേശി മുഹമ്മദ് മിനാജ്, ഷംനാദ് എന്നിവരാണ് പിടിയിലായത്. കോട്ടയം കടുത്തുരുത്തി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

video
play-sharp-fill

ഓൺലൈൻ ട്രേഡിങ് ആപ്പ് വഴിയാണ് തട്ടിപ്പ് നടന്നത്. കാസർഗോഡ് സ്വദേശിയായ ഫാദർ ടിനേഷ് കുര്യനിൽ നിന്നാണ് വന്‍ തുക ലാഭവിഹിതം വാ​ഗ്ദാനം ചെയ്ത് പലപ്പോഴായി 15 കോടി രൂപ പ്രതികള്‍ തട്ടിയത്.

ഇരുവരും ഉത്തരേന്ത്യൻ തട്ടിപ്പ് സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവർക്കും ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് 1.40 ലക്ഷം രൂപ കിട്ടിയിരുന്നു. ഈ തുക പ്രതികൾ എടിഎം വഴി പിൻവലിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് പ്രതികളെ കുടുങ്ങിയത്. ഇരുവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group