Spread the love

 

കൊല്ലം: റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന രണ്ട് യുവാക്കൾ എക്സൈസിന്റെ പിടിയിൽ. തിരുവനന്തപുരം വാമനപുരം സ്വദേശികളായ നന്ദു പ്രകാശ് (22), സങ്കൽപ് നായർ (23) എന്നിവരെയാണ് കൊല്ലം എക്സൈസ് അറസ്റ്റ് ചെയ്തത്. ഇരുവരിൽ നിന്നും 2.11 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

video
play-sharp-fill

 

കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ജോൺ.ജെ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, ശ്രീവാസ്, അജീഷ് ബാബു, അഖിൽ, സിദ്ദു, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുനിത എന്നിവരും പരിശോധനയിൽ പങ്കെടുത്തു.