
ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവിനെ തടവു ശിക്ഷ വിധിച്ചു കോടതി. ബയ്സൺവാലി കാക്കക്കട സ്വദേശിയായ അജയഘോഷ് (22) നെയാണ് 25 വർഷം കഠിന തടവും 1,60,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. ഇടുക്കി പൈനാവ് അതിവേഗ കോടതിയുടേതാണ് വിധി.
പെൺകുട്ടിയുമായി പ്രണയ ബന്ധം സ്ഥാപിച്ച ശേക്ഷം രാത്രികാലങ്ങളിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയം മനസിലാക്കി പല ദിവസങ്ങളിൽ കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു കേസ്.
പിഴയൊടുക്കുന്ന തുക അതിജീവിതക്ക് നൽകണമെന്നും അല്ലാത്ത പക്ഷം അധിക ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. കൂടാതെ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാനും കോടതി ശിപാർശ ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസിൽ 17 സാക്ഷികളെയും 17 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.



